കൂട്ടം കൂടി ആക്രമിച്ചാൽ തകരില്ല.!! റിയാസിന് നേരെ കൈകൾ ഉയരുന്നു; ഇത് ഒറ്റക്ക് ഒരാൾ പടവെട്ടി കയറിയ ഇതിഹാസം.!! | Bigg Boss Season 5 Malayalam Today

Bigg Boss Season 5 Malayalam Today : ഏഷ്യാനെറ്റിൽ എല്ലാ ദിവസവും രാത്രി 9:30ന് പ്രക്ഷേപണം ചെയ്തു വരുന്ന ബിഗ്‌ബോസിൽ റിയാസ് ഫിറോസ് എന്നിവരെത്തി ഒരു ദിവസം പിന്നിടുമ്പോൾ പുതിയൊരു ടാസ്കിന്റെ പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിടുന്നത്. പ്രൊമോയിൽ ശക്തരായ മത്സരാർത്ഥികൾ എല്ലാം തന്നെ അവരുടെ അഭിപ്രായം തുറന്നു പറയുന്നതായാണ് കാണുന്നത്. ബിഗ് ബോസ് കോടതി എന്ന ടാസ്ക് ആണ് എപ്പിസോഡ് ആകാംക്ഷാഭരിതമാക്കുന്നതിനായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്തിരിക്കുന്നത്. ബിഗ് ബോസ് കോടതി ടാസ്കിലെ ജഡ്ജി ആയിരിക്കുന്നത് നാദിറയാണ്.

സീസൺ നാലിൽ ഇതേ ടാസ്കിൽ ജഡ്ജിയായിരുന്നത് റിയാസും വിനയിയുമായിരുന്നു. ഈ സീസണിൽ കോടതി ടാസ്കിൽ വക്കീലായാണ് റിയാസ് കടന്നുവരുന്നത്. മറ്റൊരു വക്കീലായി ഫിറോസും കോടതി ടാസ്കിനെ മനോഹരമാക്കുന്നു. “ശോഭ സുഖിപ്പിച്ചിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ?” എന്ന റിയാസിന്റെ ചോദ്യം കേട്ട് “ഓരോ കണ്ടസ്റ്റന്റുകളെയും സുഖിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്” എന്ന് അഖില്‍മാരാർ ശക്തമായി പറയുന്നു. പിന്നീട് ശോഭയും ഫിറോസും തമ്മിൽ കോടതിയിൽ വച്ചുണ്ടായ വാക്ക് തർക്കമാണ് പ്രൊമോയിൽ കാണിക്കുന്നത്. “കോടതിയെ ബഹുമാനിച്ചു മാത്രം സംസാരിക്കുക, അഖിൽ മിണ്ടാതിരിക്കുക” തുടങ്ങിയ നിയമങ്ങൾ ജഡ്ജിയായ നാദിറ പുറപ്പെടുവിക്കുന്നതായി പ്രൊമോയിൽ കാണിക്കുന്നു.

ഒരു ഞെട്ടലോടെ അവസാനിക്കുന്ന പ്രൊമോയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. “ബിഗ് ബോസ് കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ” എന്ന ക്യാപ്ഷനോടെയാണ് ഏഷ്യാനെറ്റ് പ്രോമോ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. സേഫ് ഗെയിം കളിക്കുന്ന മത്സരാർത്ഥികളെ ആവേശഭരിതരാക്കാനും അവരുടെ സെയ്ഫ് ഗെയിം പൊളിക്കുന്നതിനും വേണ്ടിയാണ് ബിഗ് ബോസ് ഇപ്പോൾ ബിഗ് ബോസ് കോടതി എന്ന ടാസ്ക് കൊടുത്തിരിക്കുന്നത്.

മത്സരാർത്ഥികളുടെ തനിസ്വഭാവം പുറത്തു കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ബിഗ് ബോസ് കോടതി. കഴിഞ്ഞ സീസണിൽ റോബിൻ, റിയാസ്, ജാസ്മിൻ എന്നിവർ തമ്മിൽ ഏറ്റുമുട്ടാനുണ്ടായ പ്രധാന കാരണമായിരുന്നു ബിഗ് ബോസ് കോടതി ടാസ്ക്. ഇനി ബിഗ് ബോസ് ആവേശഭരിതമാകുമോ? കണ്ടറിയാം. പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളായ ശോഭ,അഖിൽ എന്നിവർ അവരുടെ അഭിപ്രായങ്ങൾ തുറന്നടിച്ചു പറയുന്നതാണ് പ്രോമോയിലൂടെ കാണുന്നത്. ഈ സീസൺ ഒറിജിനലുകളുടെ സീസണാണെന്ന് തെളിയിക്കാൻ ഒരുങ്ങുകയാണോ ബിഗ് ബോസ്? കാത്തിരിക്കാം

Rate this post