ഇനി ഹേറ്റേഴ്‌സ് ഇല്ല ഫാൻസ്‌ മാത്രം.!! ഉറ്റ ശത്രുവിന്റെ അച്ഛൻ പോലും മാരാർ ഫാൻ; നേരെ വാ നേരെ പോ അതാണ് മാരാർ സ്റ്റൈൽ എന്ന് അമ്മയുടെ വാക്കുകളിൽ മനസ്സ് നിറഞ്ഞ് അഖിൽ.!! | Bigg Boss Season 5 Malayalam Sobha Viswanath Father Much Most Like Akhil Marar

Bigg Boss Season 5 Malayalam Sobha Viswanath Father Much Most Like Akhil Marar : ഏഷ്യാനെറ്റ് എല്ലാ ദിവസവും രാത്രി 9 :30 ന് പ്രക്ഷേപണം ചെയ്തുവരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ഇപ്പോൾ സന്തോഷമുണർത്തുന്ന നിമിഷങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മത്സരാർത്ഥികൾക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിയത്. അങ്ങനെ ശോഭയുടെ കുടുംബവുമായുള്ള സന്തോഷകരമായ നിമിഷമാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ശോഭയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു വ്യക്തികളാണ് അച്ഛനും അമ്മയും. അതുകൊണ്ടുതന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്ന് വിശേഷങ്ങൾ കേൾക്കുകയാണ് ശോഭ. കൂടെ മറ്റു മത്സരാർത്ഥികളും ഉണ്ട്.

ബിഗ് ബോസ് ഷോയിൽ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന മത്സരാർത്ഥികളുടെ ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്ന് അച്ഛനും അമ്മയും പറയുന്നു. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടം അഖിലിനെ ആണെന്ന് കൂടി അച്ഛൻ പറയുകയാണ്. ഇത് കേട്ട് സന്തോഷവാനാകുകയാണ് അഖിൽ. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാകാറുള്ളത് അഖിലും ശോഭയും തമ്മിലാണ്. അതുകൊണ്ടുതന്നെ തന്നോട് എപ്പോഴാണ് ദേഷ്യം തോന്നിയത് എന്ന് അഖിൽ ചോദിക്കുന്നു. എന്നാൽ അതിന് അഖിലിനോട് ദേഷ്യം തോന്നിയിട്ടേയില്ല എന്നാണ് അച്ഛനും അമ്മയും പറയുന്നത്. നേരെ വാ നേരെ പോ എന്ന പ്രകൃതമാണ് അഖിലിന്റേതെന്ന് ശോഭയുടെ അമ്മ പറയുന്നു.ഒടുവിൽ ഒരു സോറി പറഞ്ഞ് എല്ലാ പ്രശ്നവും ഒതുക്കുന്നയാളാണ് അഖിൽ എന്ന് അച്ഛനും അഭിപ്രായപ്പെടുന്നു.

മത്സരാർത്ഥികളുടെ ഓരോ ചോദ്യത്തിനും നല്ല രീതിയിൽ മറുപടി പറയുകയാണ് അച്ഛനും അമ്മയും. എല്ലാവരും ചേർന്ന് ശോഭയെ നോമിനേറ്റ് ചെയ്ത പ്രാങ്ക് കണ്ട് എന്ത് തോന്നി എന്ന് മത്സരാർത്ഥികൾ ശോഭയുടെ അച്ഛനോടും അമ്മയോടും ചോദിക്കുന്നു. ശോഭ നാദിറയോട് ദേഷ്യപ്പെട്ടപ്പോഴും അഖിലിനോട് ദേഷ്യപ്പെട്ടപ്പോഴും നിങ്ങൾക്ക് എന്തു തോന്നിയെന്ന മത്സരാർത്ഥികളുടെ ചോദ്യത്തിന് രസകരമായി മറുപടി പറയുകയാണ് അച്ഛനും അമ്മയും. “അത് അവൾ പ്രതീക്ഷിച്ചില്ലല്ലോ?” ശോഭ കാണിച്ച ദേഷ്യം പോലും കളിയിൽ ഉള്ളതല്ലേ എന്ന് പറഞ്ഞ് അതിനെ ലാഘവത്തോടെ സമീപിക്കുകയാണ് അച്ഛൻ. ജുനൈസിനെക്കുറിച്ചുള്ള അഭിപ്രായം കൂടി അച്ഛൻ വ്യക്തമാക്കുന്നുണ്ട്.

എല്ലാം എതിർക്കുന്ന വ്യക്തിയാണ് ജുനൈസ്, ഒരു യുക്തിവാദി എന്ന് അച്ഛൻ അഭിപ്രായപ്പെടുന്നു. മത്സരാർത്ഥികൾക്ക് ശോഭയുടെ കുടുംബത്തോടുണ്ടായ സ്നേഹവും ബഹുമാനവും അവരുടെ മുഖത്ത് പ്രകടമായിരുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് വീട്ടുകാർ. അവരെ കാണാതിരിക്കുമ്പോൾ ഉണ്ടാകുന്ന വേദന എത്രത്തോളമാണെന്ന് ബിഗ് ബോസ് കാണിച്ചുതരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടുകാരെ കാണുമ്പോൾ ഉണ്ടാകുന്ന ഉത്സാഹവും സന്തോഷവും എത്രത്തോളമാണെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരികയാണ് ബിഗ്‌ബോസ്. ബിഗ് ബോസ് മത്സരാർത്ഥികളെപ്പോലെത്തന്നെ പ്രേക്ഷകരും സന്തോഷത്തിലാണ്.അവസാന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Rate this post