റോബിന് പകരം ഇനി ദിൽഷ..!! മോഹൻലാൽ വന്ന് പറഞ്ഞുവിടും; അണിയറയിൽ നടക്കുന്നത് ഇത്… | Bigg Boss Season 4 Today Episode 4 June 2022

Bigg Boss Season 4 Today Episode 4 June 2022 : പ്രതീക്ഷിച്ചതിന് വിപരീതമായത് സംഭവിക്കുന്നുവോ…ലോകമെമ്പാടുമുള്ള ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്നത്തെ വീക്കെണ്ട് എപ്പിസോഡിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. റോബിനെ ഷോയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു എന്ന പൾസ് കിട്ടിയതോടെയാണ് ജാസ്മിൻ ഷോയിൽ നിന്നും പിൻവാങ്ങിയത്. അതും ശാന്തമായ ഒരു പിന്മാറ്റമായിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്ന വാർത്ത റോബിൻ ഇന്നത്തെ വീക്കെണ്ട് എപ്പിസോഡിലൂടെ പുറത്തേക്ക് പോകുന്നു എന്നതാണ്.

എന്തുകൊണ്ട് റോബിൻ പുറത്തുപോകണം? റോബിനെ അകത്തേക്ക് കയറ്റിവിടാൻ ഒരുപക്ഷേ ബിഗ്ഗ്‌ബോസ് ടീമിനും പ്ലാൻ ഉണ്ടായിരുന്നിരിക്കണം.എന്നാൽ ഇന്നലെ ജാസ്മിൻ കാണിച്ചുകൂട്ടിയ ബഹളം ബിഗ്ഗ്‌ബോസിനെ പുനർച്ചിന്തയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബിഗ്ഗ്‌ബോസ് പോലൊരു ഷോ നടത്തണമെങ്കിൽ ചില ലൈസൻസുകൾ അത്യാവശ്യമാണ്. അതിൽ പ്രധാനമാണ് ഷോയുടെ ഭാഗമായി വീട്ടിൽ ദിവസങ്ങളോളം അടച്ചിടുന്ന മത്സരാർത്ഥികൾക്ക് യാതൊരു ശാരീരികാക്രമണവും സംഭവിക്കാത്ത തരത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത്.

അതുകൊണ്ട് തന്നെയാണ് മുമ്പ് രജിത്ത് കുമാർ വിഷയത്തിൽ വൻ പ്രേക്ഷകപിന്തുണ ഉണ്ടായിട്ടും നിയമം അനുസരിച്ച് അദ്ദേഹത്തെ പറഞ്ഞുവിട്ടത്. മൂന്നാം സീസണിലും ഇത് തന്നെയാണ് ബിഗ്ഗ്‌ബോസ് ചെയ്തത്. എന്നാൽ ഇത്തവണ ചില ന്യായീകരണങ്ങൾ ഒപ്പിച്ചുവെച്ച് ഡോക്ടറെ വീട്ടിലേക്ക് കയറ്റിവിടാനും അതുവഴി പ്രേക്ഷകരെ പിണക്കാതിരിക്കാനുമാണ് ചാനലും ഷോ അധികൃതരും ശ്രമിച്ചത്. റിയാസിന്റെ ആദ്യമൊഴികളും വലിയ തലവേദനയായി തോന്നിയില്ല. എന്നാൽ ജാസ്മിന്റെയും റിയാസിന്റെയും ഇന്നലത്തെ പ്രകടനം എല്ലാം അവതാളത്തിലാക്കി.

ഇനി ഡോക്ടർ തിരികെ വന്നാൽ വീട്ടിലെ പകുതിപേരും ജാസ്മിൻ പോയ വിഷമത്തിൽ കൂടിയാകും റോബിനെ ട്രീറ്റ്‌ ചെയ്യുക? മാത്രമല്ല, റിയാസിനെ ഉടൻ പ്രേക്ഷകർ ഔട്ടാക്കിയാൽ പ്രശ്നം വലുതാകും. ജാസ്മിനും റിയാസും പുറത്ത് ഒരുമിച്ചാൽ നിയമപരമായ പ്രശ്നങ്ങൾ വരെ ഉണ്ടാവാം. ഇതെല്ലാം ചിന്തിച്ചിട്ട് ഇനിയൊരു റിസ്ക്ക് ബിഗ്ഗ്‌ബോസ് ടീം എടുക്കില്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്ത. മാത്രമല്ല റോബിൻ വന്നില്ലെങ്കിലും റോബിന് വേണ്ടി ദിൽഷ കളിക്കും എന്ന രീതിയിലും കാര്യങ്ങൾ എത്തിയിട്ടുണ്ട്.