റിയാസിന്റെ വരവിന്റെ ലക്‌ഷ്യം പൂർത്തിയായി..!! ജാസ്മിന് എന്തുകൊണ്ട് ശിക്ഷയില്ല എന്ന് പ്രേക്ഷകർ… | Bigg Boss Season 4 Today Episode 31 May 2022

Bigg Boss Season 4 Today Episode 31 May 2022 : ഭൂരിഭാഗം ബിഗ്ഗ്‌ബോസ് ആരാധകരും ഇന്ന് ഏറെ സങ്കടത്തിലാണ്. നെഞ്ചിടിപ്പോടെയല്ലാതെ ബിഗ്ഗ്‌ബോസ് ഷോയുടെ ഇനിയുള്ള എപ്പിസോഡുകൾ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവില്ല. അതെ, ഹൃദയം നുറുങ്ങുന്ന ആ കാഴ്ച്ചയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പുതിയ പ്രൊമോ വീഡിയോയിൽ ഓരോ പ്രേക്ഷകനും കാണാൻ കഴിയുന്നത്. കൊട്ടാരം ടാസ്ക്ക് നടക്കുന്നതിനിടയിലാണ് അതിഭീകരമായ, ഏറെ നാടകീയമായ ആ രംഗങ്ങൾക്ക് ബിഗ്ഗ്‌ബോസ് വീട് സാക്ഷിയായത്. ടാസ്ക്കിന്റെ ഭാഗമായാണ് റോബിനും റിയാസും തമ്മിൽ പ്രശ്നം ആരംഭിക്കുന്നത്. വാക്കേറ്റം ചെന്നവസാനിക്കുന്നത് കയ്യാങ്കളിയിലാണ്.

റിയാസ് ബിഗ്ഗ്‌ബോസ്സിനോട് പറയുന്നുണ്ട്, ‘റോബിൻ എന്റെ മുഖത്തടിച്ചു ബിഗ്ഗ്‌ബോസ്’. അങ്ങനെ ഒടുവിൽ ആ വലിയ പ്രഖ്യാപനം ബിഗ്‌ബോസ് നടത്തുകയും ചെയ്‌തു..’ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് ബിഗ്ഗ്‌ബോസ് വീടിന്റെ നിയമങ്ങൾ തെറ്റിക്കുക വഴി, മറ്റുള്ളവരെ ശാരീരിക ഉപദ്രവം ചെയ്ത് ഈ വീട്ടിൽ തുടരാൻ യോഗ്യതയില്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് റോബിൻ’. അങ്ങനെ പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുകയാണ്. ഒന്നാലോചിച്ചാൽ റിയാസിന്റെ എൻട്രി മുതലുള്ള ഓരോ സംഭവവും എടുത്തുനോക്കിയാൽ തന്നെ അറിയാം, റിയാസ് വന്നത് ഇതിനാണ്… ഇതിന് തന്നെയാണ്…ഡോക്ടർ റോബിനെ പുറത്താക്കാൻ… ആ ലക്‌ഷ്യം അയാൾ പൂർത്തിയാക്കിയിരിക്കുന്നു.

Bigg Boss Season 4 Today Episode 31 May 2022
Bigg Boss Season 4 Today Episode 31 May 2022

എന്നാൽ ഇന്നത്തെ ബിഗ്ഗ്‌ബോസ് ലൈവ് കണ്ടവർ ഒരു ചോദ്യം കൂടി ചോദിക്കുന്നു… ആദ്യം തെറ്റ് ചെയ്തത് ആരാണ്? മറുപടി പറയേണ്ടത് ബിഗ്ഗ്‌ബോസ് തന്നെയാണ്… ഹിറ്റ്‌ അടിച്ച് മത്സരാർത്ഥിക്ക് വധഭീഷണി ഒരുക്കിയ ജാസ്മിൻ മൂസ എങ്ങനെയാണ് ബിഗ്ഗ്‌ബോസിന് മുന്നിൽ നിരപരാധിയായത്? നിയമങ്ങൾ ഒരേപോലെ നടപ്പാക്കൂ… അതാണ് ബിഗ്ഗ്‌ബോസിനോട് പ്രേക്ഷകരിൽ പലർക്കും ഇപ്പോൾ പറയാനുള്ളത്. എന്തായാലും ഡോക്ടർ റോബിൻ പുറത്തുപോകുന്നതോടെ ബിഗ്ഗ്‌ബോസ് കാണുന്നത് തന്നെ നിർത്താനാണ് പലരുടെയും തീരുമാനം.

ഒടുവിൽ പ്രേക്ഷകർ റിയാസിനോട് ഒന്നുകൂടി പറയുന്നുണ്ട്… ഒരു വൈൽഡ് കാർഡ് എൻട്രി എന്ന നിലയിൽ വീട്ടിലെ ശക്തനായ മത്സരാർത്ഥിയെ നിങ്ങൾ നന്നായി പ്രോവോക്ക് ചെയ്തു എന്ന് ഇതുവരെയും ചിലരെങ്കിലും പറഞ്ഞിരിക്കാം, പക്ഷേ അവർ പോലും നിങ്ങളോട് കാണിച്ച… നിങ്ങളിലെ ഗെയിമറോട് കാണിച്ച ആ ബഹുമാനവും അംഗീകാരവും നിങ്ങൾക്ക് തരില്ല… അവർക്കൊക്കെയും ഇനി നിങ്ങൾ ഒരു മോശം കളിക്കാരൻ തന്നെയാകും. ഇങ്ങനെയായിരുന്നില്ല നിങ്ങൾ എതിരാളിയെ വീഴ്ത്തേണ്ടത് റിയാസ്…