നിലപാടിൽ ഉറച്ച് സുചിത്ര..!!👌🔥 അധികാരഭാവത്തിൽ ലക്ഷ്മി…🔥🔥 സ്വയം ഒതുങ്ങിക്കൊടുത്ത് അപർണ്ണ…👏👏

വ്യത്യസ്തതകളാണ് ബിഗ്‌ബോസ് വീടിന്റെ പ്രത്യേകത. പ്രേക്ഷകർ ഏറെയിഷ്ടപ്പെടുന്ന ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ്. മലയാളത്തിൽ ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ഇത് നാലാം പതിപ്പാണ്. വേറിട്ട തുറകളിൽ നിന്നുള്ള പതിനേഴ് പേരാണ് ഇത്തവണ ഷോയിലെത്തിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ ഹെവി ടാസ്ക്കുകളും നോമിനേഷൻ പ്രക്രിയയുമായി ഇത്തവണ ബിഗ്ഗ്‌ബോസ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

മത്സരാർത്ഥികളുടെ കണ്ണീർ കഥകളൊന്നും ഞങ്ങൾക്ക് കേൾക്കണ്ട, ഞങ്ങൾക്ക് നല്ല ഉശിരൻ ടാസ്ക്കുകളാണ് കാണേണ്ടത് എന്ന് ആദ്യം തന്നെ പ്രേക്ഷകർ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ പ്രക്ഷേപണം ചെയ്ത എപ്പിസോഡിൽ ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. തകർപ്പൻ ടാസ്ക്ക് കൊണ്ടുവന്ന ബിഗ്ബോസ് ടീം മത്സരാർത്ഥികളുടെ ജീവിതകഥയും ഒട്ടും മടുപ്പ് സൃഷ്ടിക്കാത്ത വിധം അവതരിപ്പിച്ചു. ഇപ്പോഴിതാ ഷോയുടെ ഒരു പുതിയ പ്രോമോ വീഡിയോ കൂടി പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.

മത്സരാർത്ഥികളായ സുചിത്ര നായരും ലക്ഷ്മിപ്രിയയും ഇങ്ങനെ പോയാൽ ചേർന്നു പോകുമെന്ന് തോന്നുന്നില്ല എന്നാണ് പ്രോമോ വീഡിയോ കണ്ട ശേഷം പ്രേക്ഷകർ പറയുന്നത്. ഷോയുടെ ആദ്യദിനങ്ങളിൽ തന്നെ ബിഗ്ഗ്‌ബോസ് വീട് കലുഷിതമാകുകയാണ്. സുചിത്രയും ലക്ഷ്മിയും തമ്മിലുള്ള ഒരു ഫൈറ്റ് ഇന്നത്തെ എപ്പിസോഡിലുണ്ടെന്നത് പ്രോമോ കണ്ടതോടെ പ്രേക്ഷകർക്ക് ഉറപ്പായി. അതേ സമയം മലയാളത്തെ ഇത്രത്തോളം ഹൃദയത്തോട് ചേർത്തുവെക്കുന്ന അപർണ മൾബറിയുടെ ഇടപെടലുകളെക്കുറിച്ചും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.

അപർണക്ക് അർഹമായ സ്ക്രീൻ സ്‌പേസ് കിട്ടാതെ പോകുന്നുണ്ടോ എന്നതാണ് ആരാധകരുടെ ആശങ്ക. ലക്ഷ്മിപ്രിയ ഒരു തരം ഭരണമാണ് ഷോയിൽ കാണിക്കുന്നതെന്നും അത് ഒഴിവാക്കണമെന്നുമാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. അതേ സമയം സുചിത്രയുടെ ഒറ്റപ്പെട്ട നിലപാടുകളിലും മാറ്റം വരണമെന്നാണ് മറുകൂട്ടരുടെ വാദം. ഇരുവർക്കുമിടയിൽ ഉണ്ടായ യുദ്ധം ഇന്ന് രാത്രിയിലെ എപ്പിസോഡിലാകും കാണാനാവുക. അതോടൊപ്പം ഇന്നത്തെ സ്പെഷ്യൽ ടാസ്ക്കിനായുള്ള കാത്തിരിപ്പിലുമാണ് ബി ബി ആരാധകർ.