എല്ല് തേയ്മാനം ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍…!!
എല്ല് തേയ്മാനം ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍…!! എല്ല് തേയ്മാനം എന്നത് എല്ലുകള്‍ തമ്മില്‍ കൂട്ടി ഉരയുന്നത് കൊണ്ടോ. കഴിക്കുന്ന ഭക്ഷണത്തില്‍ വേണ്ടുന്ന അളവില്‍ കാൽസ്യം ഇല്ലാത്തത് കൊണ്ടോ അല്ല. ശരീരം വേണ്ട അളവില്‍ കാൽസ്യം ആഗിരണം ചെയ്യുന്നില്ല എന്നതുകൊണ്ടാണ്. ഇന്ന് നമുക്കിടയില്‍ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളില്‍ ഒന്നാണ് എല്ല് തേയ്മാനം. പേരു സൂചിപ്പിക്കുന്നതുപോലെ എല്ലുകളല്ല, മറിച്ച്, എല്ലുകള്‍ക്കിടയിലെ തരുണാസ്ഥിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകള്‍ തമ്മിലുള്ള അകലം കുറയുകയും അവ തമ്മില്‍ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന, വീക്കം, നീര്‍ക്കെട്ട്, നടക്കാനും ഇരിക്കാനുമുള്ള പ്രയാസം എന്നിവ ഉണ്ടാകുന്നത്.
ദൂരദിക്കിലേക്ക് പോലും കാല്‍നടയായി പോയിരുന്ന പഴയ തലമുറയിലെ മുതിര്‍ന്ന ആളുകള്‍ക്കുപോലും വിരളമായിരുന്ന ഈ രോഗം പുതിയ തലമുറയിലെ ചെറുപ്പക്കാരെപ്പോലും ബാധിച്ചിട്ടുണ്ട്. മാറിയ ജീവിതശൈലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പുകവലി എന്നിവയെല്ലാം ഈ രോഗത്തിന് നിദാനമാകാറുണ്ട്. നമ്മുടെ നാട്ടില്‍ ഈ രോഗം എത്ര വ്യാപിച്ചിട്ടുണ്ടെന്നറിയാന്‍ പള്ളിയില്‍ നിരത്തിയ കസേരകളുടെ എണ്ണം എടുത്താല്‍ മാത്രം മതിയാകും.
പണ്ടെല്ലാം എത്ര വാര്‍ധക്യമായാലും ആളുകള്‍ക്ക് നിന്ന് നമസ്കരിക്കാന്‍ പ്രയാസമില്ലായിരുന്നു. എന്നാല്‍, ഇന്ന് ഈ രോഗം കാരണം പലര്‍ക്കും നിന്ന് നമസ്കരിക്കാനും നടക്കാനുമെല്ലാം ഏറെ പ്രയാസം നേരിടുകയാണ്. പ്രായമായവരില്‍ വിശിഷ്യാ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. തരുണാസ്ഥിയുടെ തേയ്മാനത്തിന് പിന്നാലെ അവയ്ക്കുണ്ടാകുന്ന പരുക്കുകള്‍, സന്ധികളുടെ സ്ഥാനഭ്രംശം, ലിഗമെന്റുകള്‍ക്കുണ്ടാകുന്ന ക്ഷതം എന്നിവയും ഈ രോഗത്തിന് കാരണമാവുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി P4 Pachila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…