വാഴയിലെ തണ്ട് തുരപ്പൻ പുഴുവിനെ ഓടിക്കാം ഒറ്റ ദിവസം കൊണ്ട്…!!

വാഴയിലെ തണ്ട് തുരപ്പൻ പുഴുവിനെ ഓടിക്കാം ഒറ്റ ദിവസം കൊണ്ട്…!! നെൽച്ചെടിയെ ആക്രമിക്കുന്ന കീടമാണ് തണ്ടുതുരപ്പൻ പുഴു. ഇത് നെല്ലിന്റെ ഒരു പ്രധാന ശത്രുവാണ്. മഞ്ഞനിറത്തിലുള്ള ഒരു ശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുവാണ് ഇത്. ഇവയുടെ മുട്ട അഞ്ച് മുതൽ പത്തു ദിവസത്തിനുള്ളിൽ വിരിഞ്ഞ് പുഴുക്കൾ നെൽച്ചെടികളെ ആക്രമിക്കുന്നു. പുഴു നെല്ലിന്റെ തണ്ടിൽ ഒരു മുറിവുണ്ടാക്കി അതിനുള്ളിൽ കടന്ന് ശലഭമാകുന്നതുവരെയുള്ള ദശകൾ തണ്ടിനുള്ളിൽ കഴിച്ചുകൂട്ടുന്നു. സാധാരണയായി ഒരു പുഴു മാത്രമേ ഒരു തണ്ടിനുള്ളിൽ വരാറുള്ളൂ.

തണ്ടിന്റെ ആന്തരഭാഗങ്ങൾ കാർന്നു തിന്നുന്ന പുഴു മൂന്ന് മുതൽ നാല് വരെ ആഴ്ചകൾക്കുള്ളിൽ പുഴുദശ പൂർത്തിയാക്കി സമാധിദശയിലേക്കു കടക്കുന്നു. സമാധിദശയിലേക്കു കടക്കുന്നതിനു മുമ്പുതന്നെ സമാധിദശ പൂർത്തിയാക്കിയശേഷം തണ്ടിൽനിന്നു പുറത്തിറങ്ങാനായി തണ്ടിൽ ഒരു സുഷിരം ഉണ്ടാക്കുന്നു. തണ്ടിന്റെ ചുവടുഭാഗത്താണ് സമാധിദശയിലുള്ള ജീവിയെ കാണുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സമാധിദശ പൂർത്തിയാക്കുന്നു. മുട്ട മുതൽ ശലഭം വരെയുള്ള ജീവിതചക്രം പൂർത്തിയാക്കുന്നതിന് അഞ്ച് മുതൽ ആറ് ആഴ്ചകൾ വരെ വേണ്ടിവരുന്നു.

സംയോജിത കീടനിയന്ത്രണ സമ്പ്രദായങ്ങൾ അവലംബിച്ച് തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും. ഞാറ്റടിയിൽ കാണപ്പെടുന്ന ശലഭത്തിന്റെ മുട്ടകൾ ശേഖരിച്ചു നശിപ്പിക്കുക, ആക്രമണം കൂടുതലായി കാണപ്പെടുന്ന പാടശേഖരങ്ങളിൽ ആക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുവാൻ കഴിവുള്ള ഇനങ്ങൾ കൃഷിയിറക്കുക, വിളക്കുകെണികൾ പാടത്തിന്റെ പല ഭാഗത്തുമായി സ്ഥാപിച്ച് ശലഭങ്ങളെ അതിലേക്ക് ആകർഷിച്ചു നശിപ്പിക്കുക തുടങ്ങിയവയാണ് നിയന്ത്രണ മാർഗങ്ങൾ.ട്രൈക്കോ കാർഡുകൾ ഇവയുടെ നിയന്ത്രണത്തിൻ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. വർഷം മുഴുവൻ പുഴുവിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ടെങ്കിൽ ഞാറു പറിച്ചു നട്ട് പതിനഞ്ചോ ഇരുപതോ ദിവസത്തിനു ശേഷം ജലവിതാനം നിയന്ത്രിച്ചു നിറുത്തി, അതതു പ്രദേശത്തിനു യോജിച്ച ഏതെങ്കിലും രാസ കീടനാശിനി തളിച്ചാൽ കീടബാധയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. സംയോജിത സസ്യസംരക്ഷണ മുറകൾ പാടശേഖരാടിസ്ഥാനത്തിൽ നടത്തുന്നതും അഭികാമ്യമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…