വണ്ണമുള്ള വാഴക്കുലകൾ ഉണ്ടാകാൻ ഇതൊന്നു ചെയ്താൽ മതി…

0

വണ്ണമുള്ള വാഴക്കുലകൾ ഉണ്ടാകാൻ ഇതൊന്നു ചെയ്താൽ മതി… വാഴയുടെ നടീൽവസ്തുവിനെ വാഴക്കന്ന് എന്നാണ്‌ അറിയപ്പെടുന്നത്. രോഗകീടബാധകളില്ലാത്ത തോട്ടങ്ങളിൽ നിന്നുമാണ്‌ നടുന്നതിനായി വാഴക്കന്നുകൾ ശേഖരിക്കുന്നത്. വലിയ വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന മൂന്ന് നാലുമാസം പ്രായമുള്ള സൂചിക്കന്നുകളാണ്‌ നടുന്നതിനായി ശേഖരിക്കുന്നത്. രോഗങ്ങളോ കീടങ്ങളോ ബാധിക്കാത്തതും ഇടത്തരം വലിപ്പവുമുള്ള സൂചികന്നുകൾ നടാൻ ഉപയോഗിക്കാം.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കേരളത്തിൽ നേന്ത്രവാഴ നടാൻ പറ്റിയ സമയം. കുഴിയ്ക്കുമധ്യത്തിൽ മാണത്തിന്റെ പകുതിയും ഉൾക്കൊള്ളത്തക്കവിധത്തിൽ ചെറിയ കുഴിയെടുത്ത് കന്നുകൾ കുത്തനെ നിറുത്തി നടണം. കന്നുണക്കുന്ന സമയം കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ നടുന്നതിനുമുമ്പ് ക്ലോർപൈറിഫോസ് എന്ന കീടനാശിനിയിൽ മുക്കിവച്ചശേഷം നടണം.

ജൈവവളങ്ങൾ കുഴിയിലിട്ട് വളരുന്നതോടെ, വളപ്രയോഗത്തിനുമുമ്പ് വാഴ മൂടിയാൽമതി. മഴക്കാലത്താണ് വാഴ നടുന്നതെങ്കിൽ കുഴികൾ ഉടനെതന്നെ മൂടേണ്ടതാണ്. നടുന്ന സമയത്തോ ഒരുമാസത്തിനുശേഷമോ കാലിവളമോ കമ്പോസ്റ്റോ പച്ചിലയോ ചേർക്കണം. അമ്ലരസമണ്ണാണെങ്കിൽ കുമ്മായം നടുമ്പോൾ ചേർക്കാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayiravalli media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…