നായകന്മാരെ വിറപ്പിച്ച വില്ലൻ, ഒടുവിൽ കരയിപ്പിച്ച് മടക്കം; ബാലൻ കെ നായരുടെ മകനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.!! | Balan K Nair Son Actor Meghanadhan Life Story

Balan K. Nair Son Actor Meghanadhan Life Story : സിനിമയിൽ നായകനും മുകളിൽ സ്ഥാനം നേടുന്ന വില്ലൻമാർ ധാരാളമാണ്. നായകൻ മുൻപിൽ അടിയറവ് പറയുമ്പോഴും വില്ലൻമാരെ എക്കാലവും മനസ്സിൽ തന്നെ സൂക്ഷിക്കുന്ന പതിവ് മലയാളിക്കുണ്ട്. അത്തരത്തിൽ മലയാള സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട ഒരാളാണ് മേഘനാഥൻ. നല്ല ഒന്നാന്തരം വില്ലനായി എക്കാലവും വിശേഷണം നേടിയിട്ടുള്ള മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമകൾ ചെയ്തു.

ഒടുവിൽ കരയിപ്പിച്ച് മടക്കം ചൊല്ലിയ മേഘനാഥൻ വിടപറയുമ്പോൾ മലയാളിക്കും മനസ്സിൽ എന്തെന്നില്ലാത്ത വേദനനാല് പതിറ്റാണ്ടു കാലത്തോളം നീണ്ടു നിന്ന സിനിമ ജീവിതത്തിൽ പക്ഷെ അഭിനയിച്ചത് 50 ലേറെ ചിത്രങ്ങൾ മാത്രം. 50ഓളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച മേഘനാഥന് വിട.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് മരണം മുൻപിൽ കീഴടങ്ങിയത്.

1983 ൽ പിഎൻ മേനോൻ‌ സംവിധാനം ചെയ്ത അസ്ത്രം എന്ന മലയാള സിനിമയിലൂടെ സിനിമ കരിയറിന് തുടക്കം കുറിച്ച മേഘനാഥൻ പിന്നീട് ചെറിയ ചെറിയ റോളുകളിൽ തിളങ്ങി പിന്നീട് വില്ലൻ റോളുകൾ തന്റെ സ്വന്തമാക്കി മാറ്റി. പഞ്ചാ​ഗ്നി, ചെങ്കോൽ, ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് കഥാപാത്രങ്ങളായി തിളങ്ങി.

ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ഗോപി തുടങ്ങിയവരുടെ എല്ലാം ഹിറ്റ് സിനിമകളിൽ കട്ട വില്ലനിസം മേഘനാഥനിൽ കൂടി പ്രേക്ഷകർ മുൻപിൽ എത്തി. അവർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.ആദ്യ കാലത്ത് വില്ലന്‍ വേഷങ്ങളിലായിരുന്നു തിളങ്ങിയതെങ്കിലും പിന്നീട് കാരക്ടര്‍ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി,2022ൽ ആസിഫ് അലി നായകനായി എത്തിയ കൂമനിൽ മേഘനാഥൻ ചെയ്ത റോൾ ശ്രദ്ധിക്കപ്പെട്ടു.

Actor Meghanadhan Life StoryBalan K NairBalan K Nair SonMeghanadhanMeghanadhan Life Story