Bahubali Fame Subba Raju Marriage : ബാഹുബലി പാർട്ട് 2 സിനിമ കണ്ടവർ ആരും തന്നെ മറക്കാൻ ഇടയില്ലാത്ത താരമാണ് സുബ്ബരാജു. വില്ലൻ റോളുകളിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ അനവധി സിനിമകളിൽ കൈകാര്യം ചെയ്തിട്ടുള്ള സുബ്ബരാജു ജീവിതത്തിലെ പ്രധാന കാര്യം സംഭവിച്ച സന്തോഷത്തിലാണ് ആരാധകരും സിനിമ ലോകവും. നടൻ വിവാഹം കഴിഞ്ഞ വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയാകെ വൈറലായി മാറിയത്.
നടൻ തന്നെയാണ് കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. മനോഹരമായ സാരിയിൽ പ്രത്യക്ഷപ്പെട്ട തന്റെ പ്രിയതമക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കിട്ടത്.തന്റെ 47-ാം വയസ്സിൽ വിവാഹിതനായ താരം തൻ്റെയും ബീച്ചിൻ്റെ ശാന്തമായ പശ്ചാത്തലത്തിലാണ് ഫോട്ടോകൾ പങ്കിട്ടത്.
സിനിമ ലോകത്ത് നിന്നും ആരാധകർക്കിടയിൽ നിന്നും ഇരുവർക്കും മംഗള ആശംസകൾ ലഭിക്കുകയാണ് ഇപ്പോൾ. നെഗറ്റീവ് വേഷങ്ങൾ മുതൽ സഹകഥാപാത്രങ്ങൾ വരെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ബാഹുബലിയിലെ കുമാര വർമയായാണ് ആരാധകർക്ക് ജൂടുത്താൽ പരിജയം.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ വരെ കൈകാര്യം ചെയ്തിട്ടുള്ള സുബ്ബരാജു ആര്യ, പോക്കിരി, ലീഡർ, ബുദ്ദാ… ഹോഗ ടെറ ബാപ്, വ്യവസായികാരൻ, മിർച്ചി, ബാഹുബലി 2: ദി കൺക്ലൂഷൻ, ടെമ്പർ, ദുവ്വാഡ ജഗന്നാഥം, ഗീത ഗോവിന്ദം, മജിലി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.