Badai Arya Babu daughter birthday and succusses celebration of Kanchivaram : മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന അവതാരകയും നടിയും ആണ് ആര്യ ബഡായി. മോഡലിങ്ങിലൂടെ കടന്ന് വന്ന് ഇപ്പോൾ മലയാളത്തിലെ പ്രമുഖയായ അവതാരകയാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ ആണ് ആര്യ കൂടുതൽ പ്രശ്‌സ്ഥയായത്.
കോമഡി ചാറ്റ് ഷോ ആയ ബഡായ് ബംഗ്ലാവിൽ രമേശ് പിഷാരടിയുടെ ഭാര്യ ആയാണ് താരം എത്തിയത്. ഒരുപാട് ആരാധകർ ഉള്ള ഷോ ആയത് കൊണ്ട് തന്നെ ആര്യ ഇപ്പോഴും അറിയപ്പെടുന്നത് ബഡായ് ആര്യ എന്ന് തന്നെയാണ്. ബിഗ്‌ബോസ് മത്സരാർഥി കൂടി ആയിരുന്നു ആര്യ. ബിഗ്‌ബോസ് മലയാളം സീസൺ 2 വിലെ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ ആര്യക്ക് കഴിഞ്ഞു.
നിരവധി സിനിമകളിലും മിനി സ്ക്രീൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു വനിത എന്ന നിലയിൽ എല്ലാ സ്ത്രീകൾക്കും മാതൃകയാണ് ആര്യ. ഇപോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദിവസം ആഘോഷിക്കുകയാണ് ആര്യ. തന്റെ ഒരേ ഒരു മകളുടെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ് ആര്യ. ഫെബ്രുവരി പതിനെട്ടിനായിരുന്നു ആര്യയുടെ മകൾ റോയയുടെ പിറന്നാൾ ദിനം. എല്ലാ വർഷവും റോയയുടെ പിറന്നാൾ അതി ഗംഭീരമായാണ് ആര്യ ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ പിറന്നാൾ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ആര്യയുടെ സാരി ബ്രാൻഡ് ആയ കാഞ്ചിവരത്തിന്റെ ഒന്നാം വാർഷികം കൂടിയാണ് റോയയുടെ പിറന്നാൾ ദിനത്തോടൊപ്പം ആര്യ ആഘോഷിച്ചത്. ഈ ലോകത്ത് ആര്യ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മകൾ റോയയെ ആണ്. റോയ കഴിഞ്ഞാൽ ആര്യ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കാഞ്ചിവരത്തിനും ആണ്. അത് കൊണ്ട് തന്നെ തന്റെ രണ്ട് കുഞ്ഞുങ്ങളുടെയും പിറന്നാൾ ദിനം ആഘോഷിക്കുകയാണെന്ന് ആര്യ തന്റെ വിഡിയോയിൽ പറഞ്ഞത്. നടി അനുശ്രീ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.