ടീച്ചറേ പോയ് ചോറ് കഴിക്ക്.!! ഭക്ഷണം കഴിക്കാൻ വൈകിയ ടീച്ചറോട് കൊച്ചു ബാലൻ ചെയ്‌തത് കണ്ടോ.!? വടിയെടുത്ത് കുരുന്ന് വീഡിയോ വൈറൽ.!! | Baby Boy Scolding Teacher Viral
Baby Boy Scolding Teacher Viral : ചെറിയ ക്ലാസിലെ കുട്ടികൾ ഒക്കെ ടീച്ചർമാർ സ്വന്തം മക്കളെ പോലെ നോക്കിയാണ് ഓരോന്നും ചെയ്യിപ്പി ക്കുന്നത്. അവർ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ പഠിക്കുന്നുണ്ടോ എന്നെല്ലാം ഉറപ്പാക്കുന്നതും ടീച്ചർമാർ തന്നെ. പലപ്പോഴും സ്വന്തം ഭക്ഷണ സമയം പോലും മാറ്റി വച്ചിട്ടാകും ടീച്ചർമാർ കുട്ടികളെ നോക്കാറുള്ളത്. ടീച്ചർമാരുടെ ഇത്തരത്തിലുള്ള സ്നേഹം നമ്മളെല്ലാം ഒരുപാട് കണ്ടിട്ടുള്ളതുമാണ്. അനുസര ണക്കേട് കാണിച്ചാൽ കുട്ടികളെ സ്നേഹ ത്തോടെയാണ് ടീച്ചർമാർ ശകാരിക്കുന്നതും.
ഇപ്പോഴിതാ കുട്ടിയെ ടീച്ചർ അല്ല, മറിച്ച് ടീച്ചറിനെ സ്നേഹത്തോടെ ശക്കാരിക്കുന്ന കുട്ടിയുടെ വീഡിയോ യാണ് വൈറലാകുന്നത്. ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുകയാണ് ഒരു ടീച്ചർ. ക്ലാസ്സിലെ ഒരു കുട്ടി ഈ ടീച്ചറെ വഴക്ക് പറയുന്നത് വീഡിയോയിൽ കാണാം. സ്നേഹത്തോടെ യുള്ള ശകാരം ആണിത്. വീഡിയോ ഒട്ടേറെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ഈ കൊച്ച് കുട്ടിയ്ക്ക് ടീച്ചറോടുള്ള സ്നേഹം മുഴുവൻ ഈ ചെറിയ വിഡിയോയിൽ കാണാം.
ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് കുറെ നേരം കഴിഞ്ഞിട്ടും ടീച്ചർ ഭക്ഷണം കഴിച്ചില്ല. തന്റെ ജോലിയിലെ തിരക്കിലാണ് ടീച്ചർ. ഇത് കണ്ട കുട്ടി അടുത്ത് വന്ന് ഭക്ഷണം കഴിക്കാൻ ടീച്ചറോട് പറയുന്നു. എന്നാൽ ജോലിയുണ്ട്, ഇത് തീർത്തിട്ട് കഴിച്ചോളാം എന്ന് ടീച്ചർ പറഞ്ഞു. ഇത് കുട്ടിക്ക് സമ്മതമല്ലായിരുന്നു. കഴിച്ചിട്ട് എഴുതിയാൽ മതിയെന്ന് അവൻ പറഞ്ഞു. കഴിച്ചില്ലെങ്കിൽ അച്ഛനും അമ്മയും വഴക്കു പറയുമെന്നും അവൻ പറയുന്നുണ്ട്.
ടീച്ചറിന് ചുട്ട അടി കൊടുക്കാനും അവൻ ഒരുക്കമാണ്. ടീച്ചറോട് ദേഷ്യപ്പെടും എന്നും ഇവൻ പറയുന്നുണ്ട്. സ്നേഹത്തോടെ ടീച്ചർ കുട്ടിക്ക് മറുപടിയും നൽകുന്നുണ്ട്. ഈ രസകരമായ വീഡിയോ നിരവധി പേർ ഷെയർ ചെയ്തു. കണ്ണു നിറയ്ക്കുന്ന കമന്റുകളുമായി ഒട്ടേറെ പേർ എത്തി. അധ്യാപിക കുട്ടികളോട് കാണിച്ച സ്നേഹമാണ് ഇപ്പോൾ തിരിച്ചു കിട്ടുന്നത് എന്ന തരത്തിലുള്ള കമന്റുകൾ ആളുകൾ രേഖപ്പെടുത്തുന്നു.