Babes Day Out Post By Sona Nair Viral : മലയാള സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സോനാ ജി നായർ. 1996 ൽ റിലീസായ തൂവൽ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തെ സജീവ സാന്നിധ്യമായി മാറുന്നത്. സിനിമയോടൊപ്പം തന്നെ ടെലി സീരിയലുകളിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.
1986-ൽ റിലീസായ ടി.പി ബാലഗോപാലൻ എം.എ എന്ന സിനിമയിൽ ബാലതാരമായി താരം അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള പ്രേക്ഷകർക്ക് താരം സുപരിചിതയായി മാറുന്നത്. കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ എന്നിവയിലുൾപ്പെടെ ഏകദേശം 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടിട്ടുണ്ട്. 1991-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.
രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ച മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. വനിതാദിനത്തോടനുബന്ധിച്ചാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെയും പരമ്പരകളിലെയും സജീവ സാന്നിധ്യമായ ചിപ്പി രഞ്ജിത്ത്, ജലജ, ശ്രീലക്ഷ്മി, മേനക എന്നിവരോടൊത്തുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇവരുടെ സൗഹൃദത്തിന്റെ കൂടി തെളിവാണ് പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം. ഇവരുടെ പേരുകൾക്കൊപ്പം ഫ്രണ്ട്സ് ഫോർ എവർ എന്ന ഒരു അടിക്കുറിപ്പും താരം ചേർത്തിട്ടുണ്ട്. ഒന്നിച്ച് നിൽക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും ആയിട്ടുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇതിന് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്. വിന്റേജ്, പഴയ ഓർമ്മകളിലേക്ക് പോയി അല്ലേ, സൂപ്പർ എന്നിങ്ങനെ പോകുന്നു കമന്റുകൾ.