അത്തിപ്പഴത്തിന്‍റെ ഗുണങ്ങൾ…!

അത്തിപ്പഴത്തിന്‍റെ ഗുണങ്ങൾ…! അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.

ഗ്ളാസ് ഹൌസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽനിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിളഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാത്ത അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്കു വാണിജ്യപ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാം. പാർശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്.

തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.

അത്തിപ്പഴത്തിന്റെ കറ പാൽ പിരിയ്ക്കാൻ ഉപയോഗിക്കാം. ഇതിൽനിന്നും ഉണ്ടാക്കുന്ന ദഹനരസം മാംസത്തെ മൃദുവാക്കാൻ ഉപയോഗിക്കാം.ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്സൊല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമ്മാണത്തിനു് ഉപയോഗിക്കുന്നു.