അമ്മയെ പോലെ സുന്ദരി തന്നെ മകൾ!! പൊന്നോമനയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി നടി അസിനും കുടുംബവും; ആശംസയുമായി ആരാധകർ… | Asin Daughter 5 Th Birthday

Asin Daughter 5 Th Birthday : ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരമാണ് അസിൻ. മൂന്നുപ്രാവശ്യം ഫിലിം ഫെയർ പുരസ്കാരം അടക്കം നേടിയെടുത്ത താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “നരേന്ദ്രൻ മകൻ ജയകാന്തൻ വക “എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

നായികയായി എത്തുന്നതിന് മുൻപേ തന്നെ മോഡൽ എന്ന നിലയിൽ അസിൻ തിളങ്ങി കഴിഞ്ഞിരുന്നു. മലയാളിയാണെങ്കിൽ പോലും ഒരു മലയാള സിനിമയിൽ മാത്രമാണ് അസിൻ അഭിനയിച്ചത്. തമിഴകത്തേക്ക് ചുവട് വെച്ച താരം വളരെ പെട്ടെന്ന് പ്രശസ്ത ആയി തീരുകയായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ആയിരുന്നു പിന്നീട് അസിന്റെ സ്ഥാനം. രണ്ടായിരത്തിൽ പുറത്തിറങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും താരമൂല്യമുള്ള ചുരുക്കം ചില നായികമാരിൽ ഒരാൾ കൂടിയായിരുന്നു താരം.

2016ൽ ബിസിനസുകാരനായ രാഹുൽ ശർമയുമായി അസിന്റെ വിവാഹം കഴിഞ്ഞു. ഇരുവർക്കും അരിൻ എന്ന ഒരു മകൾ മാത്രമാണ് ഉള്ളത്. വിവാഹശേഷം പൂർണമായും അഭിനയരംഗത്ത് നിന്നും മാറി നിന്ന താരം കുടുംബജീവിതത്തിലും മകളുടെ കാര്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോലും താരം ഇപ്പോൾ തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല. എന്നിരുന്നാൽ പോലും മകളുടെ ചിത്രങ്ങളും അവളുടെ പിറന്നാൾ ദിനത്തിന്റെ വിശേഷങ്ങളും ഒക്കെ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ്. അഞ്ചാം ജന്മദിനാശംസകൾ അരിൻ. ഞങ്ങൾ നിന്നെ അനന്തമായി അളവില്ലാതെ സ്നേഹിക്കുന്നു. സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല എന്ന് അസിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചെറിയ പ്രായം മുതൽ താൻ ജോലി ചെയ്യുകയാണെന്നും വിവാഹശേഷം വ്യക്തിജീവിതം ആസ്വദിക്കണമെന്ന് ആയിരുന്നു താരം അന്ന് പറഞ്ഞത്.

Rate this post