കൊമ്പൻചെല്ലി ഇനി തെങ്ങ് നശിപ്പിക്കില്ല; ഇതൊന്നു ഉപയോഗിച്ചാൽ ചെല്ലി തീർന്നു…!!

കൊമ്പൻചെല്ലി ഇനി തെങ്ങ് നശിപ്പിക്കില്ല; ഇതൊന്നു ഉപയോഗിച്ചാൽ ചെല്ലി തീർന്നു…!! വണ്ട് കുടുംബത്തിലെ ഒരിനം പറക്കുവാൻ കഴിവുള്ള ഷഡ്പദമാണ് കൊമ്പൻ ചെല്ലി. തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന ഒരു കീടമാണിത്. പ്രായമെത്തിയ വണ്ട്, ഓലകളുടെ ഇടയിലൂടെ അഗ്രഭാഗം തുറന്നു കയറി വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും തിന്ന് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽനിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.

ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശീപ്പിക്കപ്പെടുകയും തേങ്ങയുടെ ഉൽപാദനം കുറയുകയും ചെയ്യുന്നു. ചാണകം ഉൾപ്പെടെയുള്ള ജൈവവസ്തുക്കൾ, കമ്പോസ്റ്റ്, മറ്റു അഴുകുന്ന സസ്യഭാഗങ്ങൾ എന്നിവയിലാണ് ഈ വണ്ട് പെറ്റുപെരുകുന്നത്. ഇതിന്റെ ജീവിത ദശ ആറുമാസക്കാലമാണ്. ജീർണ്ണിച്ച സസ്യഭാഗങ്ങൾ കൃത്യമായി നീക്കം ചെയ്ത് ഇവ പെറ്റുപെരുകുന്നത് തടയുന്നതാണ് ഇവയുടെ നിയന്ത്രണോപാധികളിൽ പ്രധാനം. ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന യാന്ത്രികനിയന്ത്രണവുമുണ്ട്.

മെറ്റാ റൈസിയം എന്ന പരാദ കുമിളിന്റെ കൾച്ചറുപയോഗിച്ച് ഇതിനെ നിയന്ത്രിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെല്ലി മുട്ടയിട്ടുപെരുകുന്ന വളക്കുഴികളിലും ചാണകക്കുഴികളിലും ദ്രവിച്ച മരക്കുറ്റികളിലുമൊക്കെ കുമിൾ കൾച്ചർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കണം. കമ്പുകളുപയോഗിച്ച് ഒരടിയോളം ആഴത്തിൽ ദ്വാരമുണ്ടാക്കിയതിലാണ് ഇത് ഒഴിക്കേണ്ടത്. കൊമ്പൻചെല്ലിയുടെ കുണ്ടളപ്പുഴുവിനെയും മുതിർന്ന ചെല്ലിയേയുമൊക്കെ ഈ കുമിൾ നശിപ്പിച്ചു കൊള്ളും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…