ചേച്ചിയമ്മയുടെ വാവക്ക് ഇന്ന് ചോറൂണ്; ഉണ്ണി കണ്ണനെ കണ്ട് കൃഷ്ണമാമം കഴിച്ച് പാലു ബേബി, അനിയത്തികുട്ടിയുടെ വിശേഷം അറിയിച്ച് ആര്യ പാർവതി.!! | Arya Parvathi Sister Choroonu

ചേച്ചിയമ്മയുടെ വാവക്ക് ഇന്ന് ചോറൂണ്; ഉണ്ണി കണ്ണനെ കണ്ട് കൃഷ്ണമാമം കഴിച്ച് പാലു ബേബി, അനിയത്തികുട്ടിയുടെ വിശേഷം അറിയിച്ച് ആര്യ പാർവതി.!! | Arya Parvathi Sister Choroonu

Arya Parvathi Sister Choroonu : ആര്യ പാർവ്വതിയുടെ കുഞ്ഞനുജത്തി പാലുവാവയ്ക്ക് ഗുരുവായുരപ്പൻ്റെ സന്നിധിയിൽ ചോറൂണ്. മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരവും അഭിനേത്രിയും നർത്തകിയുമാണ് ആര്യ പാർവ്വതി. ‘ഇളയവൾ ഗായത്രി, ചെമ്പട്ട് എന്നീ പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് യുട്യൂബിലൂടെയാണ്.

ആര്യയ്ക്ക് 23 വയസുള്ളപ്പോഴാണ് ആര്യയുടെ അമ്മ ഗർഭിണിയാവുന്നതും ആര്യയുടെ കുഞ്ഞനുജത്തിയായി ആദ്യ പാർവ്വതി ജനിക്കുന്നതും. നാൽപ്പത്തി ഏഴ് വയസിൽ അമ്മ ഗർഭിണിയാണെന്ന കാര്യം ആദ്യം എന്നെ അറിയിച്ചിരുന്നില്ലെന്നും, ഞാൻ എങ്ങനെ ഉൾക്കൊള്ളുമെന്ന് കരുതിയാണ് അവർ എന്നോട് പറയാതിരുന്നതെന്നും, എന്നാൽ ഈ വിശേഷമറിഞ്ഞ ഞാൻ അതീവ സന്തോഷത്തിലായിരുന്നെന്നും താരം പറഞ്ഞിരുന്നു, പാലുവാവ എന്നു വിളിക്കുന്ന കുഞ്ഞനുജത്തിയുടെ നിരവധി വിശേഷങ്ങളാണ് താരം പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്.

പാലുവാവയ്ക്ക് ആറുമാസമുളളപ്പോഴാണ് വൈക്കത്ത് ശ്രീമഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു പാലുവാവയ്ക്ക് ആദ്യ ചോറൂൺ നൽകിയത്. ഒരു വയസ് കഴിഞ്ഞ കുഞ്ഞനുജത്തിയുടെ കൊച്ചു കൊച്ചു കുറുമ്പുകളും താരം വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഗുരുവായുരപ്പന് മുന്നിൽ തൻ്റെ കുഞ്ഞനുജത്തി പാലുവാവയ്ക്ക് ചോറൂണിന് എത്തിയ വിശേഷമാണ് താരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

അച്ഛനും അമ്മയും ആര്യയും കുഞ്ഞുമായുള്ള നിരവധി ഫോട്ടോകളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പാലുവാവ വലിയ കുട്ടിയായല്ലോ എന്ന് പറഞ്ഞ് കമൻറുമായി എത്തിയിരിക്കുന്നത്. അഭിനയത്തിൽ നിന്നൊക്കെ മാറി നിന്ന് ഇപ്പോൾ ബാംഗ്ലൂരുവിൽ നൃത്തത്തിൽ ഉപരിപഠനം നടത്തുകയാണ് താരം. അപ്പോഴും അനുജത്തിയെ പിരിഞ്ഞിരിക്കേണ്ടി വരുന്ന വിഷമമാണ് താരം പങ്കുവച്ചിരുന്നത്.

Arya ParvathiArya Parvathi Sister Choroonu