ശ്രദ്ധിക്കുക ആര്‍ത്തവം കട്ട പിടിച്ചും കടും ചുവപ്പിലോ ബ്രൌണ്‍ നിറത്തിലോ വന്നാല്‍😱😳 അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ😲😲

ശ്രദ്ധിക്കുക ആര്‍ത്തവം കട്ട പിടിച്ചും കടും ചുവപ്പിലോ ബ്രൌണ്‍ നിറത്തിലോ വന്നാല്‍😱😳 അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ😲😲 ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം, മാസമുറ അഥവാ മെൻസസ്. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് ആർത്തവം ഉണ്ടാകുന്നത്. ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ശാരീരികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് പറയാനാവില്ല. ആർത്തവദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം.

അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീഭാഗത്ത് ക്ഷാരാവസ്ഥ വരും. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളി അണുബാധകളുടെ പ്രധാനകാരണം ആർത്തവദിനങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതാണ്. ആർത്തവ സമയത്ത് ശരീരശുചിത്വം, പ്രത്യേകിച്ചും യോനിശുചിത്വം വളരെ അത്യാവശ്യമാണ്. കാരണം അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്. യോനിഭാഗം കഴുകുന്നതു മുതൽ ഉപയോഗിയ്ക്കുന്ന സാനിറ്ററി വസ്തുക്കളിൽ വരെ ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. യോനിഭാഗത്തു സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കുന്നതും നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാതിരിക്കുന്നതും പ്രശ്നം വഷളാക്കുന്നു. അതിനാൽ ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ അറിവുകൾ സ്കൂൾതലം മുതൽക്കേ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണ്.

ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം. ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ്. ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു. ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 28 ദിവസങ്ങൾ ആണ്. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു. ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Khairu Jasmi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…