പഞ്ചാബി ഹൗസിലേക്ക് സ്വാഗതം; പുതിയ അതിഥിയെ വരവേറ്റ് രമണന്റെ മകൻ, അർജുൻ അശോകന്റെ യാത്ര ഇനി ബിഎം‍ഡബ്ല്യു ആഡംബരത്തിൽ.!! | Arjun Ashokan New Car

Arjun Ashokan New Car : മലയാള സിനിമ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച താരപുത്രനാണ് അർജുൻ അശോകൻ. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അർജുൻ അശോകൻ. നടൻ ഹരിശ്രീ അശോകന്റെ മകനാണ് ഇദ്ദേഹം. നായക കഥാപാത്രങ്ങളോടൊപ്പം കോമഡി കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ ഉള്ള ഇദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.

2012 ലാണ് സിനിമ ലോകത്തേക്ക് അർജുൻ അശോകൻ കടന്നുവരുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്നതാണ് ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് അഞ്ചുവർഷത്തെ ഇടവേള. ശേഷം 2017 ൽ പറവ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് തിരിച്ചു വന്നു. നല്ല രീതിയിൽ വിജയിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തത് നടനായ സൗബിൻ ഷാഹിർ ആണ്. താരത്തിന്റെ ഭാര്യയുടെ പേരാണ് നിഖിത അർജുൻ. ബിടെക്, വരത്തൻ, മന്ദാരം, ജൂൺ, അമ്പിളി, തുറമുഖം, ഉണ്ട എന്നീ ചിത്രങ്ങളിലെല്ലാം ഇദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ആരെയും കയ്യിലെടുക്കുന്ന രീതിയിലുള്ള ഇദ്ദേഹത്തിന്റെ ചിരി ആരാധകർക്ക് വളരെ ഇഷ്ടമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ ഫാമിലിയിലേക്ക് പുതിയ ഒരു അഥിതി കൂടി വന്നിരിക്കുകയാണ്. മറ്റാരും അല്ല പുത്തൻ കാർ വാങ്ങിയ സന്തോഷമാണ് താരം ആരാധകർക്കൊപ്പം പങ്കിട്ടത്. ഇനി അർജുൻ അശോകൻ യാത്ര ബിഎം‍ഡബ്ല്യുവിന്റെ ആഡംബരത്തിലാണ്.

1 കോടി 6 ലക്ഷം രൂപയുടെ എസ്‌യുവി സ്വന്തമാക്കിയാണ് അർജുൻ അശോകൻ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചത്. 1.06 കോടി രൂപ എക്സ് ഷോറൂം വില വരുന്ന ബിഎം‍ഡബ്ല്യു എക്സ് 5 40 ഐ എം സ്പോർട്സാണ് അർജുന്റെ പ്രധാന സംമ്പാദ്യമായ കാർ കൂട്ടത്തിലെ പുതിയ അഥിതി. കാർ സ്വീകരിക്കുന്ന ചടങ്ങിൽ താരം മാത്രമല്ല പ്രിയ ഫാമിലിയും ഒപ്പമുണ്ടായിരുന്നു.

Arjun AshokanArjun Ashokan New Car