Arjun Ashokan Daughter Anvi 4 Th Birthday Celebration : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന യൂത്തന്മാരാണ് അർജുൻ അശോകനും ബാലു വർഗീസും. മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരമായ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ സിനിമ പ്രവേശനം അപ്രതീക്ഷിതമായിരിന്നു.അച്ഛനെപ്പോലെ കോമഡി റോളുകൾ അല്ല നായകവേഷങ്ങൾ തന്നെയാണ് താരത്തെ കാത്തിരുന്നത്.
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്ന് വന്നതെങ്കിലും താരത്തിന് ഒരു ബ്രേക്ക് കൊടുത്ത കഥാപാത്രം പറവയിലെത്തായിരുന്നു. പിന്നീടങ്ങോട്ട് ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ താരത്തിന്റെതായി സൃഷ്ടിക്കപ്പെട്ടു. ഇന്നിപ്പോൾ മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു നായക നടനാണ് അർജുൻ അശോകൻ.
2018 ഡിസംബർ രണ്ടിനാണ് അർജുൻ വിവാഹിതനാകുന്നത്. തന്റെ പ്രണയിനിയായിരുന്ന നിഖിതയെ തന്നെയാണ് താരം വിവാഹം ചെയ്തത്.2018ൽ ബിടെക്, മന്ദാരം 2019 ൽ ജൂൺ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, ഉണ്ട, അമ്പിളി,തുറമുഖം, എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. ജൂൺ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ എല്ലാവരിലും തരംഗം സൃഷ്ടിക്കുന്നത് ഇരുവരും ഷെയർ ചെയ്ത മകളുടെ ബർത്ത്ഡേ സെലിബ്രേഷൻ ചിത്രങ്ങളാണ്. മകൾ ജന്മദിനം റോയൽ രീതിയിൽ ആഘോഷമാക്കി മാറ്റുകയാണ് ഇരുവരും. മനോഹര ലുക്കിൽ രാജകുമാരിയെ പോലെയാണ് മകളെ കാണാൻ കഴിയുന്നത്. പൊന്നുമോൾക്ക് ജന്മദിന ആശംസകൾ അടക്കം നേരുകയാണ് ഫാൻസും.