Arjun Ashokan Birthday Highlights : നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അർജുൻ അശോകൻ. നടൻ ഹരിശ്രീ അശോകന്റെ മകനാണ് ഇദ്ദേഹം. നായക കഥാപാത്രങ്ങളോടൊപ്പം കോമഡി കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ ഉള്ള ഇദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. 2012 ലാണ് സിനിമ ലോകത്തേക്ക് അർജുൻ അശോകൻ കടന്നുവരുന്നത്.
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്നതാണ് ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് അഞ്ചുവർഷത്തെ ഇടവേള. ശേഷം 2017 ൽ പറവ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് തിരിച്ചു വന്നു. നല്ല രീതിയിൽ വിജയിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തത് നടനായ സൗബിൻ ഷാഹിർ ആണ്. താരത്തിന്റെ ഭാര്യയുടെ പേരാണ് നിഖിത അർജുൻ. ബിടെക്, വരത്തൻ, മന്ദാരം, ജൂൺ, അമ്പിളി, തുറമുഖം, ഉണ്ട എന്നീ ചിത്രങ്ങളിലെല്ലാം ഇദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ആരെയും കയ്യിലെടുക്കുന്ന രീതിയിലുള്ള ഇദ്ദേഹത്തിന്റെ ചിരി ആരാധകർക്ക് വളരെ ഇഷ്ടമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ ഭാര്യ നിഖിതയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവരുന്ന ഒരു ചിത്രമാണ് ജനശ്രദ്ധ നേടുന്നത്. അർജുൻ അശോകന്റെ പിറന്നാൾ ആഘോഷത്തിന് ഇടയിൽ എടുത്ത ഒരു ചിത്രമാണിത്.
സുഹൃത്തുക്കൾ എല്ലാം അദ്ദേഹത്തിന്റെ ചുറ്റിനും തോക്കുപിടിച്ചു നിൽക്കുമ്പോൾ ചിരിച്ചുകൊണ്ട് അതിനു മധ്യത്തിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രമാണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നു.” Happy Birthday Achu. I am so grateful to have you in my life and excited to annoy you for the rest of our life happy birthday” എന്നാണ് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ വന്നിരിക്കുന്നത്.