യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലത്തെ അപ്പം ഉണ്ടാക്കുന്ന സൂത്രം കാണു…!!

0

യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലത്തെ അപ്പം ഉണ്ടാക്കുന്ന സൂത്രം കാണു…!! അരിമാവിൽ യീസ്റ്റ് ചേർത്ത് പുളിപ്പിച്ചാണ് അപ്പം ഉണ്ടാക്കുക. യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്. മധ്യഭാഗം മൃദുവും അരികുകൾ അല്പം നേർത്ത് കട്ടിയുള്ളതുമായ അപ്പം കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രാതൽ വിഭവമാണ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ആപ്പം എന്നാണ് ഇതിനെ പറയുന്നത്.

അരിമാവും തേങ്ങാപാലും ചേർത്തു ഉണ്ടാക്കുന്ന ഒരു തരം പാൻകേക്ക് ആണ് അപ്പം. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ വളരെ പ്രശസ്തമായ ഒരു ഭക്ഷണമാണ് അപ്പം. തമിഴ്നാടിലും ശ്രീലങ്കയിലും അപ്പം വളരെ സാധാരണമാണ്. പ്രാതലിനും രാത്രി ഭക്ഷണത്തിനുമാണ് പ്രധാനമായും അപ്പം ഉപയോഗിക്കാറ്. അപ്പം എന്നത് നല്ലൊരു ഭക്ഷണരീതിയായും കേരളത്തിലെ നസ്രാണികളുടെ സാംസ്കാരിക അടയാളമായും അംഗീകരിക്കപ്പെടുന്നു.

അപ്പവും കടലയും, അപ്പവും മുട്ടക്കറിയും, അപ്പവും ഇറച്ചിക്കറിയും, അപ്പവും കോഴി സ്റ്റൂ‍വും, അപ്പവും വെജിറ്റബിൾ സ്റ്റൂവും എന്നിവ മലയാളിയുടെ നാവിൽ വെള്ളമൂർത്തുന്ന പ്രാതൽ ചേരുവകളാണ്. അപ്പത്തിനു തന്നെ പല വകഭേദങ്ങളുണ്ട്. മുട്ടയപ്പം കേരളത്തിലെ തട്ടുകടകളിൽ ലഭിക്കുന്ന ഒരു വിഭവമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…