അമ്മയ്ക്കും അച്ഛനും ഒരു സമ്മാനം; ലക്ഷങ്ങൾ വിലയുള്ള ആഡംബര സമ്മാനവുമായി അപർണ്ണയും ജീവയും, അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കളെന്ന് ആരാധകർ.!! | Aparna Thomas Jeeva Joseph New Gift To Parents Celebrity News

Aparna Thomas Jeeva Joseph New Gift To Parents Celebrity News : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് അപർണ്ണയും ജീവയും. അവതാരകരായി കടന്ന് വന്ന ശേഷം സിനിമയും യൂട്യൂബ് വ്ലോഗ്ഗുകളും ഷോർട് ഫിലിമുകളും ഒക്കെയായി സജീവമാണ് ഇരുവരും. കിരൺ ടീവിയിൽ ആണ് ഇരുവരും അവതാരകരായി എത്തിയത്. ഒരുമിച്ചു ജോലി ചെയ്ത സമയത്താണ് ഇരുവരും പ്രണയത്തിൽ ആയതും.

അവതാരകയായി ജോലി ചെയ്തതിനു ശേഷമാണു അപർണ്ണ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യാൻ പോയത്. ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ജീവയും. നിരവധി ടീവി ഷോകളും സൈമ പോലുള്ള വലിയ അവാർഡ് ഫങ്ഷനുകളുമെല്ലാം താരം ആങ്കറിങ്ങ് ചെയ്തിട്ടുണ്ട്. ജീവ അവതരിപ്പിച്ച മറ്റൊരു സൂപ്പർ ഹിറ്റ് ഷോ ആയിരുന്നു സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ റിയാലിറ്റി ഷോ സ രി ഗ മ പ.

ഗായികയായ സുജാത, മ്യൂസിക് ഡയറക്ട്ടെഴ്‌സ് ആയ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരായിരുന്നു ഇതിന്റെ അവതാരകർ. അപർണ്ണയ്ക്കും ജീവയ്ക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. ചാനലിൽ വളരെ ആക്റ്റീവ് ആയിരുന്നു ഇരുവരും. ട്രെവൽ വ്ലോഗ്ഗുകളും ലൈഫ് സ്റ്റൈൽ വ്ലോഗ്ഗുകളും ഒക്കെയായി തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുണ്ട്. എന്നാൽ ചാനൽ പാർട്ണേഴ്‌സുമായുള്ള എന്തോ പ്രശ്നം കാരണം ഇവർ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തിരുന്നു.

പിന്നീട് പുതിയ ഒരു ചാനലുമായി ഇരുവരും എത്തുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലും ആക്റ്റീവ് ആണ് ഇരുവരും . ഇവരുടെ ഫോട്ടോഷൂട്ടുകൾ എല്ലാം വേഗം തന്നെ വൈറൽ ആകാറുമുണ്ട്. ഇപോഴിതാ അച്ഛനും അമ്മയ്ക്കും പുതിയൊരു സമ്മാനം കൊടുക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അപർണ്ണയും ജീവയും. അപർണ്ണയുടെ അച്ഛനും അമ്മയ്ക്കും ഇവർ കൊടുത്ത സമ്മാനം പുതിയൊരു കാർ ആണ്. പുതിയ വാഹനം മേടിച്ച സന്തോഷം കെയ്ക്ക് മുറിച്ചാണ് ഇവർ ആഘോഷിച്ചത്.

Aparna ThomasJeeva Joseph