വിഷ്ണുവിന് അനുശ്രീ കൊടുത്ത കിടുക്കാച്ചി സർപ്രൈസ് കണ്ടോ..!?🤩👌 ഇത് എല്ലാ ഭർത്താക്കന്മാരും ആഗ്രഹിക്കുന്നത്…🥰😘 | Anusree Vishnu

Anusree Vishnu : സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി അനുശ്രീയുടേത്. വർഷങ്ങൾക്ക് മുമ്പ് ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ ഒരു ആൺകുട്ടിയായി വേഷമിട്ടുകൊണ്ടായിരുന്നു അനുശ്രീയുടെ തുടക്കം. പിന്നീടങ്ങോട് ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയ ഒട്ടേറെ ടെലിവിഷൻ പരമ്പരകളിൽ അനുശ്രീയെ നമ്മൾ കണ്ടിരുന്നു. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിലുൾപ്പെടെ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് രഹസ്യമായായിരുന്നു വിവാഹം നടന്നത്.

ക്യാമറാമാൻ വിഷ്‌ണു സന്തോഷാണ് അനുശ്രീയുടെ ഭർത്താവ്. ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നതും അത്‌ പിന്നീട് പ്രണയത്തിലേക്ക് വഴി മാറുന്നതും. ഇപ്പോൾ തന്റെ ഗർഭകാലം ആസ്വദിക്കുകയാണ് അനുശ്രീ. ഒപ്പം ഒന്നാം വിവാഹവാർഷികം ആഘോഷിക്കുക കൂടിയാണ് അനുശ്രീയും വിഷ്ണുവും. ആനിവേഴ്സറിക്ക് അനുശ്രീ വിഷ്ണുവിന് നൽകിയ ഒരു സ്പെഷ്യൽ സർപ്രൈസ് ആണ് ഇപ്പോൾ ആരാധകരെയും അമ്പരിപ്പിച്ചിരിക്കുന്നത്.

സാധാരണഗതിയിൽ മറ്റേണിറ്റി സ്കാനുകൾക്ക് ഇപ്പോൾ ഭർത്താക്കന്മാരെ സ്കാനിംഗ് റൂമിലേക്ക് കയറ്റാറില്ല. കൊറോണ മാനദണ്ഡങ്ങളാണ് കാരണം. ഇത്തവണ ഭർത്താവിനെ കൂടി സ്കാനിംഗ് റൂമിലേക്ക് കയറ്റാൻ ഡോക്ടറുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കുകയാണ് അനുശ്രീ. നെടുമങ്ങാട്ടുള്ള ഒരു സ്വകാര്യ സ്കാനിംഗ് സെന്ററിൽ താരം ഭർത്താവിനെയും കൊണ്ട് പോകുന്നതും യാത്രയിലുടനീളം കണ്ണുകെട്ടപ്പെട്ട അവസ്ഥയിലായിരുന്ന വിഷ്‌ണു സ്കാനിംഗ് റൂമിലെത്തിയതോടെ വികാരനിർഭരനാകുന്നതുമെല്ലാം അനുശ്രീയുടെ യൂ ടൂബ് ചാനലായ ഏശ്രീ വേൾഡിലൂടെ പ്രേക്ഷകരെ കാണിച്ചിട്ടുണ്ട്.

ഭർത്താവിന് വെഡ്ഡിംഗ് ആനിവേഴ്സറിക്ക് ആരെയും ഞെട്ടിക്കുന്ന കിടുക്കാച്ചി സർപ്രൈസ് കൊടുത്ത് അനുശ്രീ…പെട്ടെന്ന് കിട്ടിയ സർപ്രൈസ് വിഷ്ണുവിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. വിവാഹവാർഷികത്തിന് വിഷ്ണുവിന് ഇത്രയും മനോഹരമായ സർപ്രൈസ് കൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനുശ്രീ. ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, മഞ്ഞിൽ വിരിഞ്ഞപൂവ്, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളെല്ലാം അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. പ്രകൃതി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.