എന്തൊരു റോമൻസ്, ജോർജ് കുട്ടിക്ക് അടുത്ത കുഴിയെടുക്കാനുള്ള സമയമായി; കടൽ തീരത്ത് പ്രണയാർദ്രരായി അൻസിബയും അഭിഷേകും.!! | Ansiba Hassan Abhishek sreekumar Reel

Ansiba Hassan Abhishek sreekumar Reel : ദൃശ്യത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടിയാണ് അൻസിബ ഹസൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ബിഗ് ബോസ് സീസൺ ആറിൽ മത്സരിച്ച് മിനി സ്ക്രീനിലൂടെയും മലയാളികളുടെ ശ്രദ്ധ നേടി. ബിഗ് ബോസിലൂടെ അടുത്ത സുഹൃത്തുക്കൾ ആയ താരങ്ങളാണ് അൻസിബയും അഭിഷേകും. അഭിഷേക് ബിഗ് ബോസിൽ എത്തി ഏറ്റവും കൂടുതൽ അടുത്തത് അൻസിബയോട് തന്നെയായിരുന്നു.

കൂടാതെ ഫൈനൽ ഫൈവിൽ വരെ അഭിഷേകിന് എത്താനും സാധിച്ചു. എന്നാൽ അൻസിബയ്ക്ക് വോട്ട് കുറവായതിനെ തുടർന്ന് നേരത്തെ ഹൗസിൽ നിന്ന് പുറത്തു പോകേണ്ടതായി വന്നു. ബിഗ് ബോസ് സീസൺ ആറിലെ മികച്ച മൈൻഡ് ഗെയ്മർ ആയിരുന്നു താരം എന്നാണ് പ്രേക്ഷകരുടെ പക്ഷം. സാധാരണയായി ബിഗ് ബോസിൽ നിന്ന് പുറത്തുവരുന്ന ഭൂരിഭാഗം താരങ്ങളും ഹൗസിനുള്ളിലെ സൗഹൃദം പുറത്തേക്ക് കൊണ്ടുപോകാറില്ല. വളരെ ചുരുക്കം ചില സൗഹൃദങ്ങളാണ് ബിഗ് ബോസിന് പുറത്തും ശക്തമായി നിലനിൽക്കുന്നത്.

ഇപ്പോൾ അത്തരത്തിൽ തങ്ങളുടെ സൗഹൃദം കൊണ്ടുപോവുകയാണ് അൻസിബയും അഭിഷേക് ശ്രീകുമാറും. നിലവിൽ ദുബായിൽ ആർ ജെ ഐ ജോലി ചെയ്തു വരികയാണ് അൻസിബ. അതിനിടയിലാണ് ബിഗ് ബോസിലേക്ക് താരം എത്തിയത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇവരുടേതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അൻസിബയും അഭിഷേകം ചെയ്ത് പങ്കുവെച്ച പുതിയ റീൽ വീഡിയോ ആണ്. വളരെ റൊമാന്റിക് ആയിട്ടുള്ള ഒരു റീലുമായി ആണ് ഇരുവരും എത്തിയത്.

ദേവരയിലെ ചുട്ടമല്ലേ എന്ന ​ഗാനത്തിനാണ് ഒപ്പമാണ് താരങ്ങൾ ഇരുവരും ചേർന്ന് ചുവട് വെച്ചത്. നോട്ട് റിയൽ ബട്ട് റീൽ എന്ന കുറിപ്പ് നൽകിയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. വയനാട്ടിലെ ദുരന്തബാധിതർക്കായി അടുത്തിടെ അഭിഷേക് നടത്തിയ ഇടപെടലുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അൻസിബയും റിഷിയും അഭിഷേകും ഇടയ്ക്കിടെ മീറ്റ് ചെയ്യാറുണ്ട്.

Abhishek SreekumarAnsiba Hassan