അന്നനാളത്തിലെ കാൻസർ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്…!!

അന്നനാളത്തിലെ കാൻസർ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്…!! കാൻസറിനു കാരണമാകുന്ന ഭക്ഷണങ്ങൾ… അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു. ശരീരത്തിലെ ഏത് അവയവത്തെയും കാൻസർ ബാധിച്ചേക്കാം. എങ്കിലും അതിവേഗം വിഭജിക്കുന്ന കോശങ്ങളിൽ പൊതുവെ കാൻസർ കൂടുതലായി കണ്ടുവരുന്നു.

ഹൃദയപേശികളും തലച്ചോറിലെ ഞരമ്പുകളും വിഭജിക്കാറില്ല. അതിനാൽ ഇവയിൽ കാൻസർ സാധ്യത താരതമ്യേന കുറവായി കണ്ടുവരുന്നു. കാൻസർ രോഗങ്ങളെ പൊതുവായി രണ്ടായി തരംതിരിക്കാം; ഖര (ദൃഢ) കാൻസറുകളും ദ്രവകാൻസറുകളും. സ്തനങ്ങൾ, ശ്വാസകോശം, വൃക്ക, കുടൽ, കരൾ മുതലായ ദൃഢകലകളിൽ നിന്നാണു മിക്ക കാൻസറുകളും പിറക്കുന്നത്. എന്നാൽ രക്താർബുദം, ലിംഫോമ എന്നിവ രക്തം, ലസിക എന്നീ ദ്രവകലകളിൽ നിന്നും ഉടലെടുക്കുന്നവയാകയാൽ അവയെ ദ്രവകാൻസർ എന്നു വിളിച്ചുവരുന്നു. ശൈശവ കാൻസറുകൾ പൊതുവെ വിഭിന്ന സ്വഭാവം പുലർത്തുന്നവ ആകയാൽ അവയെ ഉൾപ്പെടുത്തി മൂന്നാമത് ഒരു വിഭാഗം കൂടി ഉള്ളതായി കാണാം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health Talk ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Health Talk