എന്റെ കഠിനാധ്വാനത്തിൻ്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം; വിവാഹത്തിന് മുന്നേ സ്വപ്നവാഹനം സ്വന്തമാക്കി നടി അഞ്ജു കുര്യൻ, യാത്രകൾ ഇനി ബെൻസിന്റെ ആഡംബരത്തിൽ.!! | Anju Kurian New Car

എന്റെ കഠിനാധ്വാനത്തിൻ്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം; വിവാഹത്തിന് മുന്നേ സ്വപ്നവാഹനം സ്വന്തമാക്കി നടി അഞ്ജു കുര്യൻ, യാത്രകൾ ഇനി ബെൻസിന്റെ ആഡംബരത്തിൽ.!! | Anju Kurian New Car

Anju Kurian New Car : മലയാളി സിനിമ പ്രേമികളുടെയെല്ലാം ഇഷ്ട നടിയായ അഞ്ജു കുര്യൻ ജീവിതത്തിലെ ആ വലിയ സന്തോഷം ദിവസങ്ങൾ മുൻപാണ് പങ്കിട്ടത്. നടി അഞ്ജു കുര്യൻ വിവാഹിതയാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായിരുന്നു.റോഷനാണ് അഞ്ജു കുര്യനെ വിവാഹം കഴിക്കാൻ പോകുന്നത്. കോട്ടയം ജില്ല സ്വദേശി കൂടിയാണ് അഞ്ജുവിന്റെ വരനായ റോഷൻ.

ഇപ്പോൾ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം അറിയിക്കുകയാണ് അഞ്ജു കുര്യൻ.ഇപ്പോൾ മേഴ്‌സിഡസ് ബെൻസ് സ്വന്തമാക്കിയ സന്തോഷമാണ് താരം അറിയിക്കുന്നത്. തമിഴ്, മലയാളം സിനിമകളിലെ അഭിനയത്തിന് മികച്ച അംഗീകാരവും ഏറെ ആരാധകരെയും നേടിയിട്ടുള്ള അഞ്ജു കുര്യൻ ശിലാ നേരങ്ങളിൽ ശിലാ മണിധർങ്ങൾ, ഓം ശാന്തി ഓശാന, ചെന്നൈ 2 സിംഗപ്പൂർ, പ്രേമം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മേഴ്‌സിഡസ് സി ക്ലാസ്സ്‌ കാർ സ്വന്തമാക്കിയ സന്തോഷം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി ഷെയർ ചെയ്ത താരം താൻ ജീവിതത്തിൽ വാങ്ങുന്ന ആദ്യത്തെ കാറാണ് ഇതെന്നും ഒപ്പം വൈകാരിക കുറിപ്പും പങ്കിട്ടു. ആഡംബര കാറിന്റെ വളയം പിടിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ട് കൊണ്ട് അഞ്ജു കുര്യൻ ഇപ്രകാരം കുറിച്ചു. “ഇന്ന്, ഞാൻ എൻ്റെ ആദ്യത്തെ കാറായ മെഴ്‌സിഡസ് സി ക്ലാസിൻ്റെ ചക്രത്തിന് പിന്നിൽ ഇരിക്കുകയാണ്, സത്യസന്ധമായി ഇത് എനിക്ക് എത്രമാത്രത്തോളം ജീവിതത്തിൽ തന്നെ അർത്ഥമാക്കുന്നുവെന്ന് എനിക്ക് വാക്കുകളിൽ കൂടി പറയാൻ കഴിയില്ല.

ഈ നിമിഷം വിശ്വാസത്തോടുകൂടിയ ഒരു സ്വപ്നം സാക്ഷാത്കരിച്ചതായി തോന്നുന്നു, എല്ലാ കഠിനാധ്വാനത്തിൻ്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം. ഈ ദിവസം ഞാൻ വളരെക്കാലമായി സ്വപ്നം കണ്ടു, ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുന്നു ഇത് ഒരു കാർ എന്നതിലുപരിയായി – ഇത് എൻ്റെ യാത്രയുടെയും എൻ്റെ വളർച്ചയുടെയും എണ്ണമറ്റ മണിക്കൂറുകളുടെ തിരക്കിൻ്റെയും പ്രതീകമാണ്” അഞ്ജു കുര്യൻ പോസ്റ്റിൽ ഇപ്രകാരം എഴുതി.

Anju KurianAnju Kurian New Car