അനിഖയുടെ പുതിയ ഫോട്ടോഷൂട്ട്‌.. കണ്ടുഞെട്ടി ആരാധകർ!!

മലയാളം, തമിഴ് ഭാഷകളിലൂടെ ബാലതാരമായി വന്ന അനിഖ സുരേന്ദ്രന്‍റെ പുതിയ ചിത്രങ്ങള്‍ വൈറല്‍. തനി നാടൻ വേഷത്തിൽ ഉള്ള അനിഖയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന് രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. നേരത്തെ സാരിയിലും മോഡേൺ ഡ്രസ്സ് വേഷങ്ങളിലുളള അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

2010-ൽ പുറത്തിറങ്ങിയ ജയറാം നായകനായെത്തിയ ‘കഥ തുടരുന്നു’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ (2015), വിശ്വാസ്വം (2019) എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടി. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.