ബസന്തിയിൽ നിന്നും അമൃതയിലേക്ക്; 8 വർഷം വേണ്ടിവന്നു ഇങ്ങനെ ഒരു മാറ്റത്തിന്, സ്ട്രഗിൾ ഇല്ലെങ്കിൽ ഒരിക്കലും പുരോഗതിയുണ്ടാകില്ല – അമൃത നായർ.!! | Amrutha Nair Amazing Change

Amrutha Nair Amazing Change : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. കുടുംബവിളക്കിൽ നിന്നും ഇടക്കുവെച്ച് പിൻവാങ്ങിയെങ്കിലും സ്വന്തം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്കരികിൽ സ്ഥിരം വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്യത്യസ്തമായ വീഡിയോകളാണ് താരം ചാനലിലൂടെ പങ്കുവെക്കാറുള്ളത്.

‘മോം ആൻറ് മീ ലൈഫ് ഓഫ് അമൃത നായർ’ എന്ന യൂട്യൂബ് ചാനലിലൂടെ അമൃതയെ അമ്മയെയും പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. ഇൻസ്റ്റാഗ്രാം പേജിലും താരം വളരെ സജീവമാണ്. യൂട്യൂബ് ചാനലിൽ അമ്മയുമായി പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ വളരെ വേഗം ആണ് വൈറൽ ആയി മാറുന്നത്. അമൃതയെയും അമ്മയെയും കാണുമ്പോൾ സഹോദരങ്ങളെ പോലെയുണ്ടെന്നാണ് പ്രേക്ഷകർ തന്നെ പലപ്പോഴും പറയാറുള്ളത്.

താരം സീരിയലിലേക്ക് വന്നത് വളരെ യാദൃശ്ചികമായിട്ടാണെന്നും, ഏഴോളം സീരിയലിൽ അഭിനയിച്ച ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് സീസൺ വണ്ണിലെ ശീതൾ എന്ന കഥാപാത്രമാണ് താരത്തിനൊരു ബ്രെയ്ക്ക് നൽകിയതെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ ഗീതാഗോവിന്ദത്തിൽ ‘രേഖ’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ അമൃത പങ്കിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഏറെ ഞെട്ടൽ സൃഷ്ടിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഒരു ഷോക്കിംഗ് ചിത്രത്തോടൊപ്പം തന്റെ പുതിയൊരു വീഡിയോ കൂടി ചേർത്ത് കൊണ്ട് ക്യാപ്ഷനായി “സ്ട്രഗിൾ ഇല്ലെങ്കിൽ ഒരിക്കലും പുരോഗതിയുണ്ടാകില്ല” എന്നാണ് അമൃത കുറിക്കുന്നത്. 2016 സമയത്തെ ഒരു ഫോട്ടോക്ക് ഒപ്പമാണ് 2024ലെ പുത്തൻ ലുക്ക് ചിത്രം കൂടി താരം പങ്കിടുന്നത്. ആര് കണ്ടാലും പഴയ ഫോട്ടോയിൽ ഉള്ളത് അമൃതയാണെന്ന് വിശ്വസിക്കില്ല. പുത്തൻ ഈ ഒരു പോസ്റ്റ്‌ പിന്നാലെ പലരും കമന്റ് ബോക്സിൽ അമൃതയോടായി ചോദിക്കുന്നത് ഇങ്ങനെ വെളുക്കാനും സൗന്ദര്യം വെക്കാനുമായി അമൃത എന്താണ് ചെയ്തത് എന്നെല്ലമാണ്.

Amrutha NairAmrutha Nair Amazing Change