Ambili Devi Share Mother Love Moments : മലയാളത്തിലെ അനേകം സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ സുപരിചിതയായ താരമാണ് അമ്പിളി ദേവി. വിവാഹശേഷം സിനിമ സീരിയൽ ലോകത്ത് അത്രതന്നെ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. 2005 മികച്ച ടെലിവിഷൻ ടെലിവിഷൻ നടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കിയിരുന്നു.
1996 മുതൽ 2011 വരെ ടെലിവിഷൻ ലോകത്തെ സജീവ സാന്നിധ്യമായി താരം ഉണ്ടായിരുന്നു. സിനിമ ടെലിവിഷൻ താരം എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് അമ്പിളി. 2000 ൽ സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. 2003 ൽ അഭിനയിച്ച മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിൽ താരത്തിന്റെ അഭിനയം വലിയ രീതിയിലുള്ള പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.
സത്യം ശിവം സുന്ദരം, സാഗരം സാക്ഷി, അമ്മേ മഹാമായെ, ശ്രീപാദം, സ്വാമി അയ്യപ്പൻ, സീത, എന്റെ പെണ്ണ്, വേളാങ്കണ്ണി മാതാവ്, കായംകുളം കൊച്ചുണ്ണി എന്നിവയെല്ലാം താരം അഭിനയിച്ച ടെലിവിഷൻ പരമ്പരകളിൽ ചിലതാണ്. താരത്തിന് രണ്ടു മക്കളാണ് ഉള്ളത്. അപ്പൂസ് എന്നും കുട്ടൻ എന്നാണ് ഇരുവരെയും വിളിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരം പങ്കിട്ട ഒരു വീഡിയോ മലയാളികൾ മനസ്സിൽ അടക്കം സ്ഥാനം നേടുന്നുണ്ട്. മക്കൾ രണ്ടാളും അമ്മക്ക് വയസാകുമല്ലോ എന്നോർത്ത് കരയുന്ന വിഷമിക്കുന്ന കാഴ്ചയാണ് അമ്പിളി ദേവി ഷെയർ ചെയ്ത പുത്തൻ വീഡിയോയിൽ കാണാൻ കഴിയുന്നത്. അമ്മ വയസാകണ്ട, എന്റെ പൊന്നുകൾ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്.