അന്നും ഇന്നും ഞങ്ങൾ; സൈനുവിനെ ചേർത്ത് പിടിച്ച് നജീബ്, ആടുജീവിതം യാത്രയിൽ പൃഥ്വിരാജ് – അമല പോൾ മാറ്റം വിശ്വസിക്കാനാവാതെ ആരാധകർ.!! | Amala Paul And Prithviraj Changes In The Way Of Aadujeevitham Movie

Amala Paul And Prithviraj Changes In The Way Of Aadujeevitham Movie : മലയാള, തമിഴ് സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ ഇതാ 2018ൽ ആരംഭിച്ച ആടുജീവിതത്തിന്റെ യാത്ര 2024ൽ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് അമല പോൾ.

ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംവിധായകൻ ബ്ലെസി പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയാണ് ആടുജീവിതം. ഇപ്പോൾ ഇതാ അനിയറ പ്രവർത്തകരും, താരങ്ങളും സിനിമ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. മാർച്ച് 28നാണ് സിനിമ തീയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. ബ്ലെസി, പൃഥ്വിരാജ്, അമല പോൾ എന്നിവരുടെ ജീവിതത്തിലെ ഏറെ നാൾ ഒരുക്കിയെടുത്ത ചലച്ചിത്രമാണ് ആടുജീവിതം.

കോവിഡ് പോലെയുള്ള പല പ്രതിസന്ധികൾ നേരിട്ടാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഇപ്പോൾ ഇതാ ആടുജീവിതത്തിലെ യാത്രയുടെ ഓർമപ്പെടുത്തുന്ന രണ്ട് ചിത്രങ്ങളാണ് നടി അമല പോൾ ആരാധകരുമായി പങ്കുവെച്ചത്. “2018ൽ ആരംഭിച്ചതും 2024 വരെ തുടർന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം. വാക്കുകൾക്കതീതമായ നന്ദി” എന്നിങ്ങനെയാണ് അമല പോൾ ഇൻസ്റ്റാഗ്രാമിൽ പൃഥ്വിയോടപ്പമുള്ള ചിത്രങ്ങളോടപ്പം കുറിച്ചത്.

ഇതിൽ കാണുന്ന ഒരു ചിത്രം 2018ൽ സിനിമയുടെ ആരംഭ സമയത്ത് പകർത്തിയതാണ്. മറ്റേ ചിത്രം ആകട്ടെ സിനിമയുടെ പ്രൊമോഷൻ സമയത്ത് പകർത്തിയതും. കാഴ്ച്ചയിൽ പോലും മാറി പോയ രണ്ട് താരങ്ങളെയാണ് പഴയ ചിത്രത്തിൽ നിന്നും പുതിയ ചിത്രം നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഈയൊരു സിനിമയ്ക്ക് വേണ്ടി ആരെയും അമ്പരിപ്പിക്കുന്ന മേക്കോവറായിരുന്നു പ്രിഥ്വിരാജ് നടത്തിയത്. ആടുജീവിതത്തിലെ റിയൽ നജീബ് ആയി മാറുവാൻ താരം ഏകദേശം മുപ്പത് കിലോ ശരീര ഭാരമായിരുന്നു കുറച്ചത്. പ്രധാന കഥാപാത്രങ്ങൾ കൂടാതെ ജിമ്മി ജീ ലൂയിസും മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. എന്തായാലും സിനിമ റിലീസിനു വേണ്ടി ആരാധകർ ഏറെ കാത്തിരിപ്പിലാണ്.

Amala Paul With Prithviraj Changes In The Way Of Aadujeevitham Movie