കറ്റാർവാഴ ഉപയോഗിക്കുന്നവർ ഇതുകൂടി അറിഞ്ഞിരിക്കണം, ഇത്രേയേറെ ഗുണങ്ങൾ ഉണ്ടായിരുന്നത് നിങ്ങൾക്ക് അറിയാമായിരുന്നോ…!!

കറ്റാർവാഴ ഉപയോഗിക്കുന്നവർ ഇതുകൂടി അറിഞ്ഞിരിക്കണം, ഇത്രേയേറെ ഗുണങ്ങൾ ഉണ്ടായിരുന്നത് നിങ്ങൾക്ക് അറിയാമായിരുന്നോ…!! ഇന്ന് ഒരുപാട് പ്രാധാന്യമുള്ള ഒന്നാണ് കറ്റാർവാഴ. സൗന്ദര്യ സംരക്ഷണത്തിനും രോഗശാന്തിക്കും രോഗപ്രതിരോധത്തിനും കറ്റാർവാഴയുടെ സ്ഥാനം വളരെ മുന്നിലാണ്. നമ്മൾ ഒട്ടും വിചാരിക്കാത്ത അത്ര ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ കുഞ്ഞൻ ചെടി. മുടിയുടെയും മുഖത്തിന്റെയും സൗന്ദര്യത്തിനും കുട്ടികൾക്കും ഒരുപോലെ ഉപകാരമുള്ള ഒന്നാണ് കറ്റാർവാഴ.

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്.

ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. കറ്റാർവാഴയിൽ കറ്റാർവാഴ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽ‌സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കറ്റാർവാഴ നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post