വെറുതെ കഴിച്ചിട്ട് കാര്യമില്ല മികച്ച ഗുണത്തിന് ബദാം ഇങ്ങനെ വേണം കഴിക്കാന്‍😍🔥

വെറുതെ കഴിച്ചിട്ട് കാര്യമില്ല മികച്ച ഗുണത്തിന് ബദാം ഇങ്ങനെ വേണം കഴിക്കാന്‍😍🔥 ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയവയാണ് ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ. കൃത്യമായി കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് ഇവ. ബദാം ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണ്. നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് ബദാം.

ഡ്രൈ നട്‌സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്നു. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ഏതു ഭക്ഷണവും കൃത്യമായ രീതിയില്‍ കഴിച്ചാല്‍ ഗുണം എന്നു പറയുന്നതു പോലെ ബദാമും കൃത്യമായ രീതിയില്‍ കഴിച്ചാലേ ഗുണമുണ്ടാകൂ. പല വിധത്തിലും ബദാം ആരോഗ്യപരമായ ഗുണങ്ങള്‍ക്കായി കഴിയ്ക്കാം. ഇതു തനിയേയും മറ്റു ചേരുവകള്‍ ചേര്‍ത്തുമെല്ലാം കഴിയ്ക്കാവുന്നതാണ്. തേനും പാലുമെല്ലാം ബദാമിന് ഇരട്ടി ഗുണം നല്‍കുന്ന ചേരുവകളുമാണ്‌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Oneindia Malayalam | വണ്‍ഇന്ത്യ മലയാളം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post