അച്ഛനും മകനും👨‍👦 കൂടി നിർമ്മിച്ച പ്രകൃതിയോടിണങ്ങിയ പഴമയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന ഒരു പുതിയ വീട്🏠🔥

അച്ഛനും മകനും👨‍👦 കൂടി നിർമ്മിച്ച പ്രകൃതിയോടിണങ്ങിയ പഴമയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന ഒരു പുതിയ വീട്🏠🔥 ആധുനികത പാടെ വിഴുങ്ങിക്കൊണ്ടിരിയ്ക്കുന്ന ഒരു സമൂഹത്തിന്റെ സാക്ഷികളാണ് നമ്മൾ. എന്നാൽ, ഓരോ മാറ്റങ്ങളെയും ആസ്വദിക്കുന്നതോടൊപ്പം അവയെ അതിമനോഹരമായി സ്വന്തം വീടുകളിൽ പരീക്ഷിക്കുവാൻ നമ്മളിൽ എത്രപേർ ശ്രമിയ്ക്കും. 1556 സ്ക്വയ്ർ ഫീറ്റിൽ ഒരുക്കിയ വീടിന് 22 ലകഷം രൂപയാണ് ചിലവ് വന്നത്. മൂന്നു നിലയിൽ പണിത ഈ വീടിന്റെ സൗകര്യത്തെ കുറച്ചു പറയേണ്ട ആവശ്യമില്ല. ദിവാൻ കോട്ട്, ഡൈനിങ് ടേബിൾ എന്നിവ തുടങ്ങി കലപ്പ, ചിരവ, മെതിയടി എന്നിങ്ങനെ പഴമയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന ഉപകരണങ്ങളും ഈ വീട്ടിലുണ്ട്.

മൂന്ന് സെന്റ് ഭൂമിയിൽ ഒരത്യപൂർവ്വ കാഴ്ച തന്നെയാണ് ഈ വീട്. ഇന്റീരിയർ വർക്കും, ഇൻഡസ്ട്രിയൽ വർക്കും അറിയാവുന്ന വീട്ടുകാർ ആ അറിവ് നന്നായി ഉപയോഗിയ്ക്കുകയും ചെയ്തു. അവ പുലർത്തിയ വ്യത്യസ്തത വളരെയേറെ ശ്രദ്ധേയമാണ്. ഓരോ ബെഡ് റൂമുകളും കിച്ചനുമെല്ലാം വ്യത്യസ്ഥ സ്റ്റേജിൽ ആണ് ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. വീടിനുള്ളിലെ ഓപ്പൺ ഇടനാഴിക ഒരു കൗതുകം തന്നെയാണ്. വെർട്ടിക്കൽ ഗാർഡനും അക്വേറിയവുമെല്ലാം ഇവയെ സുന്ദരമാക്കുന്നു. കൂടാതെ, ഡിസ്പോസിബിൾ മെറ്റീരിയൽ കൊണ്ടുള്ള ആർട്ട് വളരെ മനോഹരവും വ്യത്യസ്ഥതവുമാണ്.

ഇന്റീരിയർ മുതൽ ചെടികളും ചെടിച്ചട്ടികളും, വീടിന്റെ സൗകര്യങ്ങളും വരെ മനോഹരങ്ങളായ പുതുമകളുള്ളവയാണ്. പ്രകൃതിയോടിണങ്ങിയ വീടും ചുറ്റുപാടും ഏവരുടേയും സ്വപ്നം തന്നെയാണ്. മൂന്ന് സെന്റിൽ പണിത ഇത്തരമൊരു വീട് ഇഷ്ടപ്പെടാത്തവരായി ആരുണ്ടാവും. ഒത്തിരി സൗകര്യങ്ങൾ ഉൾപ്പെടുത്തിയ വീട്ടിൽ ഓക്സിജന്റെ അഭാവം ഉണ്ടാവാതിരിയ്ക്കാനും നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. സ്ഥിര മാതൃകകളിൽ നിന്നും മാറ്റം ആഗ്രഹിയ്ക്കുന്നവർക്ക് അനുകരിയ്ക്കാവുന്ന ഒന്നാണ് ഈ ഡിസൈൻ.

ചെടികളും,കുളങ്ങളും,വെട്ടവും കരുത്തുമൊക്കെയുള്ള ഈ വീടിനെ അടുത്തറിയാൻ ആഗ്രഹിയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ സ്വപ്ന ഭവനം പണിയാനായി ഒരായുസ്സിന്റെ മുഴുവൻ സമ്പാദ്യവും ചെവഴിയ്ക്കുന്ന സമൂഹമാണ് നമ്മുടേത്. ആ അന്തരീക്ഷത്തിലും വലിയ നിക്ഷേപമൊന്നുമില്ലാതെ പൂർത്തിയായ വീടിന്റെ പിന്നിലെ കരുത്ത് ഈ വീട്ടുകാർ തന്നെയാണ്. സ്വന്തം കൈതൊഴിൽ അവരവരുടെ വീടുകളിൽ പരീക്ഷിക്കുവാൻ തയ്യാറല്ലാത്ത ഇന്നത്തെ തലമുറയ്ക്ക് ശക്തമായ പ്രചോദനമാണ് ഈ വീടും വീട്ടുകാരും. വിവിധയിനം ആന്റിക് കളക്ഷനുകൾ ഈ വീടിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. പാഴ് വസ്തുക്കളിൽ ഇവർ പുലർത്തുന്ന കലാ നിപുണത പ്രശംസനീയാർഹമാണ്. പരമ്പരാഗത രീതികളെ പാടെ മാറ്റിനിർത്തിക്കൊണ്ട്, എന്നാൽ പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന ഈ മാതൃക ഇന്നത്തെ തലമുറ അനുകരിയ്ക്കുക തന്നെ വേണം .