കിടപ്പുമുറിയിൽ അലമാരയുടെ സ്ഥാനം നോക്കി ഭാഗ്യം പ്രവചിക്കാം…😳😲 വാസ്‌തു പ്രകാരം അലമാരയുടെ സ്ഥാനം ഇവിടെയാണെങ്കിൽ സമ്പത്ത് അല്ലെങ്കിൽ ദാരിദ്യവുമാണ് ഫലം…!!😱😱

കിടപ്പുമുറിയിൽ അലമാരയുടെ സ്ഥാനം നോക്കി ഭാഗ്യം പ്രവചിക്കാം…😳😲 വാസ്‌തു പ്രകാരം അലമാരയുടെ സ്ഥാനം ഇവിടെയാണെങ്കിൽ സമ്പത്ത് അല്ലെങ്കിൽ ദാരിദ്യവുമാണ് ഫലം…!!😱😱 ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് മറ്റു കെട്ടിടങ്ങളുടെയും കിണറുകളുടേയും നിർമ്മാണത്തിലും അവലംബിക്കുന്നുണ്ട്. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.

എല്ലാ ഭൗതിക വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാര പ്രകാരം സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടതും, പരമശിവന്റെ തൃക്കണ്ണിൽ നിന്നും; പൂണൂൽ, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോൽ, ചിത്ര പുല്ല് എന്നിവയോടുകൂടി ജനിച്ച വിശ്വകർമ്മാവിന് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ്‌ വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്. ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ്‌ വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ശിവനും അന്ധകാരൻ എന്നു പേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരിരത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പു തുള്ളിയിൽ നിന്നുമാണ്‌ വാസ്തു പുരുഷന്റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു.

വാസ്‌തു എന്ന സംസ്‌കൃത പദത്തിന്‌ പാർപ്പിടം എന്നാണ്‌ അർത്ഥം. ‘അപൗരുഷേയം’ (മനുഷ്യനിർമ്മിതമല്ലാത്തത്‌) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ്‌ വാസ്‌തു എന്നാണ് ഹൈന്ദവ വിശ്വാസം. അഥർവ വേദത്തിന്റെ ഒരു ഉപവേദമാണ്‌ വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്‌. പൗരാണിക ശില്‌പ വിദ്യയെ സംബന്ധിക്കുന്ന ഒരു ഗ്രന്ഥമായ മാനസാരം വാസ്‌തുവിനെ ധര (ഭൂമി) ഹർമ്മ്യം (കെട്ടിടം) യാനം (വാഹനം) പര്യങ്കം (കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

അടിസ്ഥാനപരമായി വടക്കു കിഴക്ക്‌ തെക്കു പടിഞ്ഞാറ്‌ എന്നീ നാലു ദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ്‌ വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സൗരോർജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകർഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്‌തു പരിഗണിക്കുന്നുണ്ട്‌. [2] വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊർജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം എതിർ ഭാഗമായ തെക്ക് പടിഞ്ഞാറ് ദിക്ക് ഇടുങ്ങിയതായിരിക്കുകയും മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഉയർന്നതായിക്കുകയും വേണം അത് വഴി വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഊർജ്ജം നഷ്ടപ്പെടാതെ നിലനിർത്താം.