Akhil Marar And Family Gold Purchase In Malabar Gold And Diamonds : ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് അഖിൽ മാരാർ. സംവിധായകനായ അഖിൽ ടെലിവിഷൻ ചർച്ചകളിലൂടെയും സുപരിചിതൻ ആയിരുന്നു എങ്കിലും വളരെയധികം പ്രേക്ഷകപിന്തുണ ലഭിച്ചത് ബിഗ്ബോസിൽ വെച്ചാണ്. ബിഗ്‌ബോസ് സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട്
വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. പൊതുരംഗത്തു ഏറെ നാൾ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിത്വം എന്ന നിലയിൽ വളരെ മികച്ച ഒരു പ്രാസംഗികൻ കൂടിയാണ് അഖിൽ. അഖിലിന്റെ വിജയങ്ങൾക്ക് പിന്നിൽ കട്ടക്ക് സപ്പോർട്ടുമായി ഉള്ളത് മാറ്റാരുമല്ല താരത്തിന്റെ ഭാര്യ ലക്ഷ്മിയുംകുഞ്ഞുങ്ങളും ആണ്.പ്രകൃതി, പ്രാർത്ഥന എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് അഖിലിനുള്ളത്.
ബിഗ്‌ബോസിൽ കുടുംബാഗങ്ങൾ പങ്കെടുക്കുന്ന ടാസ്കിൽ വെച്ചാണ് കുട്ടികളെ പ്രേക്ഷ്‌കർ ആദ്യം കണ്ടത്. കുട്ടികളോട് സുഹൃത്തുക്കളോടെന്ന പോലെയുള്ള താരത്തിന്റെ പെരുമാറ്റം പ്രേക്ഷ്‌കർ വളരെ സന്തോഷത്തോടെയാണ് കണ്ട് നിന്നത്. ഇപോഴിതാ ഭാര്യയ്ക്ക് സ്വർണ്ണമാല സമ്മാനിച്ച സന്തോഷവും താരം പ്രേക്ഷകരെ അറിയിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ച
സാഹചര്യങ്ങളിൽ ലക്ഷ്മിയുടെ സ്വർണ്ണഭരണങ്ങൾ പണയം വെക്കേണ്ടി വന്നിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞിരുന്നു എന്നാൽ അതിനെല്ലാം പകരം ലക്ഷ്മിക്ക് പുതിയ ആഭരണങ്ങൾ വാങ്ങിക്കൊടുക്കാൻ ഇന്ന് കഴിഞ്ഞു.ലക്ഷ്മിക്ക് മാത്രം സ്വർണ്ണം വാങ്ങിക്കൊടുത്തതി പ്രതിഷേധാമുയർത്തിയ പ്രകൃതിക്കും പ്രാർത്ഥനയ്ക്കും ഡയമണ്ട് ആഭരണങ്ങൾ സമ്മാനിച്ചിരിക്കുകയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.