നാലു കോടിയുടെ അത്യാഢംബര വാഹനം; അജിത്തിന്റെ വീട്ടിലെ പുതിയ അതിഥിയെ കണ്ടോ.!? തലയുടെ സാരഥിയെ സ്വാഗതം ചെയ്‌ത്‌ ശാലിനി.!! | Ajith Kumar New Car Porsche

Ajith Kumar New Car Porsche : വാഹനങ്ങളോട് ഒരു പ്രത്യേക താൽപര്യവും ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന ആളാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത്. റേസിംഗ്, ബൈക്ക്, കാറുകൾ എന്നിവ അദ്ദേഹത്തിന് ഒരു പ്രത്യേക ഹരം തന്നെയാണ്. ഇപ്പോൾ പോർഷെയുടെ ഏറ്റവും പുതിയ കാർ സ്വന്തമാക്കിയിരിക്കുന്ന അജിത്തിന്റെ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത് ഭാര്യയും നടിയുമായ ശാലിനിയാണ്.

ഇതിനു മുൻപും പല ആഡംബര കാറുകളും ഇദ്ദേഹം തന്നെ ഗ്യാരേജിലേക്ക് എത്തിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ 9 കോടി വിലമതിക്കുന്ന ഫെരാരി ഇദ്ദേഹം സ്വന്തമാക്കിയതിന് പിന്നാലെയാണ് പോർഷെയുടെ ഏറ്റവും പുതിയ വാഹനവും തന്റെ ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത് ഷോറൂമിൽ എത്തി അവിടെയുള്ളവരോട് സംസാരിക്കുന്നതും വാഹനത്തിന്റെ കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നതും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണാൻ സാധിക്കുന്നു. കാറിൽ കയറി നിൽക്കുന്ന അജിത്തിന്റെ ചിത്രത്തിനൊപ്പം അതിമനോഹരമായ ഒരു ക്യാപ്ഷനും ശാലിനി പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹം ഏറ്റവും പുതിയ വാഹനം സ്വന്തമാക്കി എന്റെ പ്രിയപ്പെട്ടവൻ എന്ന ക്യാപ്ഷനോടെ ശാലിനി പങ്കുവെച്ചിരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും നിരവധി പേർ അജിത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട് വെള്ള ഷർട്ടും നീല പാന്റും ആണ് പോസ്റ്റിലെ അജിത്തിന്റെ വേഷം. മുൻപ് മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യരെ ബൈക്കിൽ റൈഡിന് പോകുവാൻ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും അതിനുവേണ്ട സപ്പോർട്ട് നൽകിയതും അജിത്ത് ആയിരുന്നു.

ഇതിന്റെ ചിത്രങ്ങളും ഇരുവരും ഒന്നിച്ചുള്ള യാത്രയുടെ വിശേഷങ്ങളും ഒക്കെ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സന്തോഷവും എത്തിയിരിക്കുന്നത്. എന്തുതന്നെയായാലും അജിത്ത്- ശാലിനി കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിക്ക് എല്ലാവിധ ആശംസകളും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ട്. അജിത്തിന് യാത്രകളോടുള്ള ഇഷ്ടങ്ങൾക്ക് കൂട്ടായി പുതിയ അതിഥി എത്തിയതിന്റെ സന്തോഷം ശാലിനിയുടെ വാക്കുകളിലും നിറഞ്ഞുനിൽക്കുന്നു.

Ajith KumarAjith Kumar New Car PorschePorsche