ദിയയുടെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്; അശ്വിനെ കുറിച്ചുള്ള എല്ലാ ചോദ്യത്തിനും മറുപടിയുമായി സിദ്ധു കൃഷ്ണ ലൈവിൽ, താരമാതാവിന്റെ ലൈവ് വൈറലാകുന്നു.!! | Ahaana Krishna Mother Sindhu Krishna Q And A Related To Diya Krishna Marriage

Ahaana Krishna Mother Sindhu Krishna Q And A Related To Diya Krishna Marriage : മലയാളികളുടെ പ്രിയതാര കുടുംബമാണ് നടൻ കൃഷ്ണകുമാറിൻ്റേത്. കൃഷ്ണകുമാർ സിനിമയിലേക്ക് വന്നിട്ട് വർഷങ്ങളായെങ്കിലും താരത്തിന് പിന്നാലെ സിനിമയിലേക്ക് കടന്നു വന്നവരാണ് മക്കളായ അഹാനയും ഇഷാനിയും ഹൻസികയും. കൃഷ്ണ കുമാറിൻ്റെ മൂത്ത മകളായ അഹാന യുവനായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ കുടുംബത്തിലെ ഓരോരുത്തരും. ഭാര്യ സിന്ധുവിനും മക്കളായ അഹാനയ്ക്കും, ദിയയ്ക്കും, ഇഷാനിയ്ക്കും, ഹൻസികയുമൊക്കെ പ്രത്യേകമായി യൂട്യൂബ് ചാനൽ ഉണ്ട്.

ഇവരുടെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിലും സജീവമായ ഇവർ പങ്കു വയ്ക്കുന്ന വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ കൃഷ്ണകുമാറിൻ്റെ വീട്ടിൽ സന്തോഷകരമായ കാര്യം നടക്കാൻ പോവുകയാണ്. രണ്ടാമത്തെ മകൾ ദിയ എന്ന് വിളിക്കുന്ന ഓസിയുടെ വിവാഹമാണ് സെപ്തംബറിൽ നടക്കാൻ പോകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ദിയ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

വസ്ത്രമെടുക്കാനും, സ്വർണ്ണമെടുക്കാനും, കൂടാതെ കഴിഞ്ഞ ദിവസം അശ്വിൻ്റെ വീട്ടിൽ പോയ വിശേഷവുമൊക്കെ ദിയപങ്കു വച്ചിരുന്നു. എന്നാലിപ്പോൾ ഇവരുടെ അമ്മയായ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്യൂ ആൻ്റ് എയിലാണ് പ്രേക്ഷകരുടെ പല ചോദ്യങ്ങൾക്കും മറുപടിയുമായി വന്നിരിക്കുന്നത്. ദിയയുടെ കല്യാണത്തെ കുറിച്ചോർക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന്, രാത്രിയിൽ നേരത്തെ കിടക്കാത്തതിനും, എവിടെയെങ്കിലും പോയാൽ വൈകി വന്നാൽ വഴക്കു പറയുന്നതൊക്കെ മിസ് ചെയ്യുമെന്നും, നാലു കുട്ടികൾ വീട്ടിലുള്ളപ്പോഴുള്ള സുഖം കിട്ടില്ലല്ലോയെന്നും, സമയം എത്ര പെട്ടെന്നാണ് പോവുന്നതെന്നും, എല്ലാവരും കുഞ്ഞായിരുന്നാൽ മതിയെന്ന് ചിലപ്പോൾ തോന്നുമെങ്കിലും, പിന്നീട് കരുതും അവരുടെ കുടുംബവും കാണണ്ടേയെന്ന്, അതിൻ്റെയൊക്കെ ഒരു എക്സൈറ്റഡിലാണിപ്പോൾ എന്നും പറയുകയാണ് സിന്ധു.

പിന്നീട് സിന്ധുവിൻ്റെ പല കാര്യങ്ങളും ചോദിച്ച ശേഷം അശ്വിനെങ്ങനെ എന്ന ചോദ്യം ചോദിച്ചപ്പോൾ ഹീ യീസ് എ സ്വീറ്റ് ബോയി എന്നാണ് സിന്ധു പറഞ്ഞത്. ഞങ്ങളുടെ കൂടെ വരുമ്പോൾ കെയറിങ്ങും, ഹോംലിയും, വളരെ നൈസുമാണെന്നാണ് സിന്ധു മരുമകനെ കുറിച്ച് പറയുന്നത്. സിന്ധു അമ്മ എൻ്റെ അമ്മയെപ്പോലെയാണെന്ന് ഒരാൾ പറഞ്ഞപ്പോൾ എല്ലാ അമ്മമാരും ഒരുപോലെയാണെന്നാണ് സിന്ധുവിൻ്റെ മറുപടി. നിരവധി ചോദ്യങ്ങൾക്ക് മനോഹരമായ മറുപടിയാണ് സിന്ധു പറഞ്ഞ് നിർത്തിയത്.

Ahaana KrishnaDiya KrishnaSindhu KrishnaSindhu Krishna Q And A