രോഗപ്രധിരോധശക്തി നേടാനും സൗന്ദര്യ വർധക ഗുണങ്ങളും കൂടാതെ അനേകം അപൂർവ ഗുണങ്ങളും😳😱🔥

രോഗപ്രധിരോധശക്തി നേടാനും സൗന്ദര്യ വർധക ഗുണങ്ങളും കൂടാതെ അനേകം അപൂർവ ഗുണങ്ങളും😳😱🔥 ഇലക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണമായി കടന്നുവരുന്ന കാലമാണിത്. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും മറ്റ് അനേകം പോഷകങ്ങളും പ്രദാനം ചെയ്യുന്ന ഇലക്കറികൾ നമ്മുടെ ചുറ്റുവട്ടവുമുണ്ട് അത് കണ്ടെത്തി ഭക്ഷണയുക്തമാക്കുകയെന്നതാണ് നാംചെയ്യേണ്ടത്. ആയുർവേദ ആചാര്യന്മാരും പൗരാണികരും ഒട്ടേറെ ഇലക്കറികളെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ആയുർവേദത്തിലെ പ്രഗല്ഭ ഋഷിവര്യനായിരുന്ന അഗ്‌സ്ത്യമുനി നട്ടുവളർത്തിയ ഇലക്കറിയിനമാണ് അഗത്തിച്ചീര അതുകൊണ്ട് സംസ്‌കൃതത്തിൽ അഗത്തിച്ചീരയ്ക്ക് മുനിദ്രുമം, മുനിതരു, അഗസ്തി, അഗസ്തിദ്രുമം എന്നിങ്ങനെ പേരു ലഭിച്ചു.

ഫാബേസീ(ഹരിദ്ര) കുടുംബത്തിൽപ്പെട്ട അഗത്തിയുടെ ശാസ്ത്രീയനാമം സെസ്ബാനിയ ഗ്രാൻഡിഫ്ളോറ എന്നാണ്. തമിഴിൽ അഗത്തിയെന്നും കന്നഡയിലും മലയാളത്തിലും അഗസ്തി, ഗുജറാത്തിയിൽ അഗതിയോ എന്നിങ്ങനെയും പറയപ്പെടുന്ന അഗത്തിക്ക് ബംഗാളിയിൽ ബുക്കോ, ബാഖ്, ഹിന്ദിയിൽ ഹഥിയ, ഹടയാ എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷിൽ അഗസ്റ്റ എന്നാണ് നാമം. സസ്യത്തിലുണ്ടാകുന്ന പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെള്ള അഗത്തി ചുകന്ന അഗത്തി എന്നിങ്ങനെ രണ്ടുതരത്തിൽ കണ്ടുവരുന്നു.

വളരെ വേഗത്തിൽ വളരുന്ന ഒരിനം സസ്യമാണിത്. ചെറുതായി നീണ്ട് വട്ടത്തിലാണ് ഇലകൾ. സീമക്കൊന്നയിലയെപ്പോലെ തോന്നിക്കുന്ന ഇലകളാണ് ഇവയുടേത്. അവ സമുഖമായിരിക്കും. ഇലകളുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും സീമക്കൊന്നയിലയുടെ അ്റ്റം കൂർത്തതായിരിക്കും. കാണാൻ കൗതുകമുള്ളതും വലുതുമായ പൂവുകൾ മുരിങ്ങപ്പൂവിന്റെ വലിയ ഇനമാണെന്നുതോന്നും പൂമൊട്ടിന് വളഞ്ഞ ആകൃതിയാണ് ഉണ്ടാവുക. പൂക്കൾ വലുതായിരിക്കും വലിയരണ്ട് ഇതളുകളും നാല് സഹ ഇതളുകളും ഉണ്ടായിരിക്കും. പത്തോളം കേസരങ്ങളുള്ള അഗത്തിപ്പൂവന്റെ കായ നിണ്ടതായിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post