Actress Valsala Menon Exclusive Interview : മലയാള സിനിമ മേഖലയിലെക്ക് അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന താരമാണ് വത്സല മേനോൻ. കഴകത്തിലെ രാധയുടെ അമ്മയായും സിന്ദൂര രേഖയിലെ രമണിയുടെ അമ്മയായും സാക്ഷിയിലെ രമണിയുടെ അമ്മയായുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വത്സല മേനോൻ.
ഇതുവരെ മലയാള സിനിമയിൽ 200ലേറെ അമ്മ കഥാപാത്രങ്ങളെ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അമ്മ എന്ന കഥാപാത്രം തനിക്ക് ലഭിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് അവർ കരുതുന്നത്. ബേബി വത്സല എന്ന പേരിൽ 1953ല്‍ സിനിമയിൽ ബാലതാരമായി അഭിനയം തുടങ്ങിയതാണ്. ഇപ്പോൾ താരത്തിന്റേതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയൊരു ഇന്റർവ്യൂ വീഡിയോ ആണ്. മികച്ച ക്യാരക്ടർ വേഷങ്ങൾ ലഭിച്ചാൽ ചെയ്യാൻ ഇപ്പോഴും തയ്യാറാണെന്നാണ് താരം പറയുന്നത്. സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ചും വത്സല മേനോൻ തുറന്നു പറയുകയാണ്.
കവിയൂർ പൊന്നമ്മയാണ് തന്റെ ഉറ്റ സുഹൃത്ത് എന്നാണ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. 70 വർഷത്തോളമായി സിനിമയിൽ എന്നാൽ ഇതുവരെ തഴയ പെട്ടിട്ടില്ല എന്നും ഞാൻ വേണ്ട എന്ന് പറഞ്ഞ് മാറ്റിവച്ച ചിത്രങ്ങളാണ് ഉള്ളത് എന്നും പറയുന്നു. ലാലേട്ടനെ കുറിച്ചുള്ള ചോദ്യം ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ, കലാ രംഗത്തും എല്ലാ മേഖലയിലും മികച്ചു നിൽക്കുന്ന വ്യക്തി ആണെന്നും മോഹൻലാലിനെ കുറിച്ച് പറയാൻ എനിക്ക് ഒരു യോഗ്യതയും ഇല്ല എന്നാണ്.
നായിക വേഷം തന്നെ തനിക്ക് ലഭിക്കണം എന്ന ആഗ്രഹമില്ല എന്നും വത്സലമ്മ മനസ്സ് തുറക്കുകയാണ്. നിരവധി ആരാധകരാണ് വീഡിയോ മണിക്കൂറുകൾക്കകം ലൈക്കുകളുമായി എത്തിയത്. അഭിനയത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം താൻ 35 വയസ്സുള്ള അമ്മയായി അഭിനയിച്ചിരുന്നുവെന്നും തുടർന്ന് മധ്യവയസ്കയായ അമ്മയായി വേഷമിട്ടു ഇപ്പോൾ മുത്തശ്ശിയായി വേഷമിടുകയാണ് എന്നും ചെറുപുഞ്ചിരിയോടെ പറയുകയാണ് വത്സല മേനോൻ. ലാലേട്ടന്റെ തന്നെ മൂന്ന് സിനിമകളിൽ അമ്മയായി അഭിനയിച്ചിട്ടുണ്ട്, അതിനിടെ ഇനി ലാലേട്ടന്റെ രണ്ടാനമ്മയായി അഭിനയിക്കരുത് എന്ന ഭീഷണി കത്തുകൾ പോലും വന്നിട്ടുണ്ട് എന്ന് വളരെ രസകരമായി പറയുകയാണ് വത്സല മേനോൻ.