Actress Suhasini Get Together With Maniyanpilla Raju : ഒരു കാലത്തു തെന്നിന്ത്യ ഭരിച്ച നായികമാരിൽ പ്രധാനപ്പെട്ട താരമാണ് സുഹാസിനി. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരം ഇപ്പോഴും തന്റെ അഭിനയ ജീവിതം വിജയകരമായി തുടരുകയാണ്.
എന്നാൽ ഇന്നവർ ഒരു അഭിനേത്രി മാത്രമല്ല സംവിധായകയും, നിർമ്മാതവും റൈറ്ററും ഒക്കെയാണ്. മാത്രമല്ല തെന്നിന്ത്യയുടെ ഫിലിം മേക്കിങ് സ്റ്റാർ ആയ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി മാത്രം ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും കണ്ടിട്ടുള്ള സുഹാസിനിയെ മലയാളികൾ പണ്ടേ നെഞ്ചിലേറ്റിയിരുന്നു. 1980 ൽ പുറത്തിറങ്ങിയ നെഞ്ചത്തെയ് കിള്ളാതെ എന്ന തമിഴ് ചിത്രമായിരുന്നു സുഹാസിനയുടെ ആദ്യ ചിത്രം.
പിന്നീട്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അനേകം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മലയാളത്തിൽ ഇപ്പോഴും മികച്ച വേഷങ്ങളിൽ സുഹാസിനി പ്രത്യക്ഷപ്പെടാറുണ്ട്. സുഹാസിനി ഏറ്റവുമൊടുവിൽ അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രമാണ് പൂക്കാലം. അമ്മവേഷങ്ങളിൽ ആണ് കൂടുതലും താരം അഭിനയിക്കുന്നത്. അതിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു നമ്മൾ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം.
ഇപ്പോഴിതാ മണിയൻപിള്ള രാജുവുമൊത്ത് പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാ ലോകത്ത് ചർച്ച, 40 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് എന്ന അടിക്കുറിപ്പോടെ മണിയൻപിള്ള രാജുവാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. 40 വർഷം മുൻപ് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. സുഹാസിനിയുടെ മലയാളത്തിലെ ആദ്യ ചിത്രവും കൂടി ആയിരുന്നു കൂടെവിടെ. 1983 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ. പുതുതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്റെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല എങ്കിലും മണിയൻപിള്ള രാജുവിന്റെ വ്യത്യസ്തമായ ഒരു മേക്ക്ഓവർ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.