Actress Sruthi Lakshmi Latest Happy News : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രുതി ലക്ഷ്മി. റോമിയോ എന്ന ചിത്രത്തിൽ ദിലീപിൻ്റെ മൂന്നു നായികമാരിൽ ഒരാളായിരുന്നു ശ്രുതി. പിന്നീട് താരം നിരവധി സീരിയലുകളിലും അഭിനയിക്കുകയുണ്ടായി. 2016 – ൽ ആയിരുന്നു ശ്രുതിയും അവിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും തൻ്റെ കരിയറിൽ തന്നെ തുടർന്നു കൊണ്ടിരിക്കുകയായിരുന്നു
താരം. എന്നാൽ ബിഗ് ബോസ് സീസൺ 5-ൽ മത്സരാർത്ഥിയായി വന്നതിനു ശേഷമാണ് താരത്തെ മലയാളി പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. എല്ലാ താരങ്ങളെയും പോലെ ശ്രുതിക്കും നിരവധി പ്രേക്ഷക പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം ‘നമ്മ മധുരൈ സിസ്റ്റേഴ്സ്’ എന്ന തമിഴ് സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ
വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഭർത്താവ് അവിനെ ടാഗ് ചെയ്ത് പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ തൻ്റെയും ഭർത്താവ് അവിൻ്റെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണിതെന്ന് പറയുകയാണ് താരം. ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇങ്ങനെ കുറിച്ചു ‘ഞങ്ങളുടെ എട്ടാം വിവാഹ വാർഷികമാണിന്ന്.
ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്. നിന്നോടൊപ്പം ചിലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തേക്കാൾ പ്രപഞ്ചത്തിലെ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാനാവില്ല. ഞങ്ങളുടെ ഈ സ്നേഹം ലോകത്തിലെ എല്ലാ അതിർവരമ്പുകൾക്കപ്പുറമാണെങ്കിലും, അതെല്ലാം നമ്മൾ തുടർന്നു കൊണ്ടേയിരിക്കും. ലൗവ് യു എൻ്റെ ലൈഫ് ലൈൻ’. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി സുഹൃത്തുക്കളും, താരങ്ങളും, ബിഗ്ബോസ് ആരാധകരും ആശംസകളുമായി എത്തുകയുണ്ടായി.