ഞങ്ങളുടെ വീട്ടിലേക്ക് പുതിയ ഒരു അഥിതി കൂടി.!! മകനൊപ്പം ആഡംബര വാഹനം സ്വന്തമാക്കി രേഖ രതീഷ്; പരസ്പരം പത്മാവതിയമ്മക് കയ്യടിച്ച് പ്രേക്ഷകർ.!! | Actress Rekha Ratheesh New Car Honda Elevate

Actress Rekha Ratheesh New Car Honda Elevate : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ. മലയാള സീരിയലുകളിലെ സ്ഥിര സാന്നിധ്യമായ രേഖ. ബാലതാരമായി തന്നെ സിനിമയിലേക്ക് കടന്ന് വന്ന താരം ഇപ്പോൾ നിരവധി സീരിലുകളിലാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റ് ആയ പിതാവിനോടും സിനിമ നടിയായ അമ്മയോടും ഒപ്പം ചെന്നൈലായിരുന്നു താരം വളർന്നത്. ഉന്നൈ നാൻ സന്തിത്തെ എന്ന ചിത്രത്തിൽ രേവതിയുടെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. പിന്നീട് കുടുംബ സുഹൃത്തായ ക്യാപ്റ്റൻ രാജുവിന്റെ നിർദ്ദേശപ്രകാരം ശ്രീവത്സൻ സംവിധാനം ചെയ്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത നിറക്കൂട്ട് എന്ന പരമ്പരയിലൂടെ താരം തന്റെ സീരിയൽ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. അതോടെ നിരവധി പരമ്പരകളിൽ ആണ് താരം നായികയായി എത്തിയത്.

അഭിനയജീവിതത്തിനു ഇടക്കൊരു ഇടവേള എടുത്തു എങ്കിലും പൂർവാധികം ശക്തിയോടെ ആയിരിന്നു താരത്തിന്റെ തിരിച്ചു വരവ്. രണ്ടാം വരവിൽ അമ്മവേഷങ്ങളിൽ ആണ് താരം തിളങ്ങിയത്. തന്റെ മുപ്പത്തിയെട്ടാം വയസ്സിലാണ് 60 കാരിയായി താരം സ്‌ക്രീനിൽ എത്തിയത്. എന്നാൽ അഭിനയിക്കുക എന്നതാണ് പ്രധാനം അതിൽ പ്രായത്തിനു വലിയ പ്രാധാന്യം ഇല്ല എന്നാണ് താരം വിശ്വസിക്കുന്നത്. ഇപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലാണ് താരം നിലവിൽ അഭിനയിക്കുന്നത്.

തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. സിംഗിൾ മദർ ആയ രേഖയ്ക്ക് ഒരേ ഒരു മകനാണ് ഉള്ളത്. മകനോടൊന്നിച്ചുള്ള റീലുകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വീട്ടിലേക്ക് പുതിയൊരു അതിഥി എത്തിയ വിശേഷമാണ് താരം പങ്ക് വെയ്ക്കുന്നത്. ആഡംബര വാഹനമായ ഹോണ്ട എലെവേറ്റർ താരം സ്വന്തമാക്കിയിരിക്കുകയാണ്. വെള്ള നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. 10 ലക്ഷം മുതൽ 15 ലക്ഷം വരെ വില മതിക്കുന്ന വാഹനമാണ് ഹോണ്ട എലവേറ്റർ.