അനുശ്രീ നായർ എന്റെ വീട്.!! പാലു കാച്ചി പുതിയ വീട്ടിലേക്ക്; ചടങ്ങുകൾക്ക് പുലർച്ച ഓടിയെത്തി ദിലീപേട്ടനും ഉണ്ണി മുകന്ദനും.!! | Actress Anusree Nair New House Warming And Home Tour

Actress Anusree Nair New House Warming And Home Tour : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി അനുശ്രീ. 2012 ഫഹദ് ഫാസിൽ നായകനായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. ഈ ചിത്രത്തിൽ കലാമണ്ഡലം രാജേശ്വരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

പിന്നീടങ്ങോട്ട് മലയാളത്തിൽ നിരവധി ചിത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകർക്ക് സുപരിചിതയായി മാറി. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ നായിക പദവിയിലേക്ക് കൂടുതൽ ഉയർത്തപ്പെടുകയായിരുന്നു താരം. നിരവധി റിയാലിറ്റി ഷോകളിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഷൈൻ ടോം ചാക്കോയുടെ നായികയായി ഇതിഹാസ എന്ന ചിത്രത്തിൽ അനുശ്രീ എത്തിയപ്പോൾ ആവേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമ എന്നതിലുപരി രാഷ്ട്രീയ മേഖലകളിൽ നിലപാടുകൾ തുറന്നുകാണിക്കാൻ അനുശ്രീ തയ്യാറായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും താരവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രിയതാരം അനുശ്രീയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അനുശ്രീ നായർ ”എന്റെ വീട്” എന്നാണ് വീടിന്റെ നെയിംബോർഡിൽ എഴുതി ചേർത്തിരിക്കുന്നത്.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും താരത്തിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനായി എത്തിയിയിരുന്നു. കഴിഞ്ഞ ദിവസം വിവാഹിതരായ സ്വാസികയും പ്രേം ജേക്കബും വിവാഹത്തിൽ മുഖ്യ അതിഥികളായി എത്തിയിരുന്നു. അനുശ്രീയോടൊപ്പം ഇരുവരും ഫോട്ടോ എടുക്കുന്നതും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. സ്വാസികയുടെയും പ്രേമിന്റെയും വിവാഹശേഷം ഇരുവരും പങ്കെടുക്കുന്ന ആദ്യത്തെ ചടങ്ങാണ് അനുശ്രീയുടെ പുതിയ വീടിന്റെ പാലുകാച്ചൽ. ഇവരെ കൂടാതെ ദിലീപ്, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, സംവിധായകൻ ലാൽ ജോസ്, വിഷ്ണു ഉണ്ണിക്കുട്ടൻ, അനു സിത്താര, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങളും എത്തിയിരുന്നു.