Actor Vijay Political Party Tamilaga Vettri Kazhagam TVKVijay : തമിഴ് സിനിമ ലോകത്തുനിന്നും മലയാളികളുടെയും അന്യഭാഷ സിനിമ പ്രേമികളുടെയും മനസ്സിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത വ്യക്തിയാണ് തമിഴ് നടൻ വിജയ്. ദളപതി വിജയുടെ ഓരോ സിനിമകൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മാസ്സ് ഡയലോഗുകളും കിടിലൻ സ്റ്റണ്ടും വിജയ്യുടെ മേഖലയാണ്.
തന്റെ ആരാധകരെ എന്നും തന്നോട് ചേർത്തു നിർത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കും വളരെയധികം പ്രിയപ്പെട്ടവനാണ് വിജയ്. ഇപ്പോഴിതാ വിജയിയുടെ പുതിയ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇപ്പോൾ അദ്ദേഹം തന്റെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള എല്ലാ നടപടികളും പൂർത്തിയായി കഴിഞ്ഞു.
2026 നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കും എന്നും വിജയ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന നിലക്കാണ് പാർട്ടിയുടെ കൊടിയും ലോഗോയും പുറത്തുവിടുക. പാർട്ടിയിൽ ആളുകൾക്ക് ചേരുന്നതിനായി മൊബൈൽ ആപ്പും രൂപപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കോടി ആളുകളാണ് തന്റെ പാർട്ടിയിൽ പ്രതീക്ഷിക്കുന്നത് എന്നും വിജയ് പറയുന്നു. രാഷ്ട്രീയം മറ്റൊരു രീതിയിൽ എന്റെ കരിയർ മാത്രമല്ല.
അത് ജനങ്ങൾക്ക് വേണ്ടിയുള്ള പവിത്രമായ പ്രവർത്തിയാണ്. വളരെ കാലമായി ഞാൻ അതിനു വേണ്ടി സ്വയം തയ്യാറെടുക്കുകയായിരുന്നു. രാഷ്ട്രീയം എനിക്കൊരു ഹോബി അല്ല. അങ്ങനെ ആവണം എന്നാണ് എന്റെ അഗാധമായ ആഗ്രഹം. അതുകൊണ്ടുതന്നെ അതിൽ പൂർണ്ണമായി ഇടപഴകാനും ഞാൻ ആഗ്രഹിക്കുന്നു എന്നാണ് തന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടൻ വിജയ് പറയുന്നത്. കൂടാതെ നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും കാര്യക്ഷമവുമായ ഒരു ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ എല്ലാവരെയും പോലെ താനും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇനി രണ്ട് സിനിമകളിൽ മാത്രമാണ് താൻ അഭിനയിക്കുക എന്നും, അതിനുശേഷം പൂർണ്ണമായും തന്റെ പാർട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രദ്ധിക്കുന്നത് എന്നും വിജയുടെ പ്രസ്താവനകളിൽ ശക്തമായ ഒന്നാണ്.