മറ്റാരെങ്കിലും ചെയ്യുമോ ഇങ്ങനെ.!? ഇതാണ് നടൻ നല്ല ഒന്നാന്തരം ജന നായകൻ; സൂരിയുടെ സ്നേഹത്തിൽ മനസ്സ് നിറഞ്ഞ് കുട്ടികൾ.!! | Actor Soori Invites Children To Caravan Video

Actor Soori Invites Children To Caravan Video : ചില കാഴ്ചകൾ ആനന്ദപ്രദമാണ്. ഏറനാളത്തെ ആഗ്രഹം സാധിച്ചു കിട്ടിയ സന്തോഷം എത്രയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിടുതലൈ, വരുത്തപ്പെടാത വാലിബസംഘം,രജനി മുരുകൻ, തുപ്പാക്കി പ്രേക്ഷകശ്രദ്ധ ആർജ്ജിച്ച നടനാണ് സൂര്യമുത്തു. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ ആരാധകപ്രീതി നേടിയ ഹാസ്യതാരം കൂടിയാണ് അദ്ദേഹം. തമിഴിലെ മികച്ച ഹാസ്യ കലാകാരന്മാരിൽ ഒരാളാണ് സൂരി എന്ന് ഉറപ്പിച്ചു പറയാം.

അദ്ദേഹത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങളുടെ കാരവാനിൽ കയറുക എന്നത് ഏതൊരു പ്രേക്ഷകന്റെയും ആരാധകന്റെയും ആഗ്രഹമാണ്. കുഞ്ഞുങ്ങളിൽ ഇതിന്റെ അളവ് കൂടുതലായിരിക്കും. അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരു വ്യക്തി ഉണ്ടെങ്കിൽ എത്ര നന്നായിരിക്കും അല്ലേ?അത്തരം ഒരു കാഴ്ചയാണ് ഇപ്പോൾ പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്നത്.

എന്റെ കാരവാനിൽ കയറാൻ കൊതിച്ചു നിൽക്കുന്ന കുട്ടികളെ ഒരു മടിയും കൂടാതെ കാരവാനിലേക്ക് കയറ്റുകയാണ് നമ്മുടെ പ്രിയ ഹാസ്യ താരം സൂരി. പത്തിലേറെ കുട്ടികൾ ആ സംഘത്തിൽ ഉണ്ട്. എന്നിരുന്നാലും അവരെ ഒരു മടിയും കൂടാതെ കാരവാനിലേക്ക് കയറ്റാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ വാഴ്ത്തുകയാണ് പ്രേക്ഷകർ. ഈ വീഡിയോ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. 129 കെ ലൈക്ക് ആണ് അദ്ദേഹത്തിന്റെ വീഡിയോ സ്വന്തമാക്കിയത്. ആയിരത്തിൽ അധികം കമന്റും 3000ലധികം ഷെയറും ആനന്ദപ്രദമായ വീഡിയോ സ്വന്തമാക്കി.

കുഞ്ഞുങ്ങളുടെ ചെറിയ ആഗ്രഹങ്ങൾ സാധിക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങളും മറ്റും കാക്ക മുട്ട പോലുള്ള ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. കുഞ്ഞുങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നവർക്ക് മാത്രമേ അവരുടെ പ്രശ്നങ്ങളിൽ അവരോടൊപ്പം നിൽക്കാൻ കഴിയൂ. സൂര്യമുത്ത് ചാമി അത്തരത്തിൽ ഒരാളാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്.റിയൽ ഹീറോ, ഇതൊന്നും മറ്റാരും ചെയ്യില്ല തുടങ്ങി നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ വീഡിയോക്ക് താഴെ നിറയുന്നത്. കുഞ്ഞുങ്ങളുടെ സന്തോഷമായിരിക്കാം ഈ വീഡിയോയെ ഇത്രയും വൈറലാക്കിയത്. ഏതായാലും ഇത്തരത്തിലുള്ള വീഡിയോകൾ മനസ്സിന് സുഖം പകരുന്നതാണ്. അതുകൊണ്ടുതന്നെ കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Actor Soori Invites Children To Caravan