Actor Meghanathan Passed Away : സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി മലയാളികൾ മനസ്സിൽ സ്ഥാനം നേടിയ നടൻ മേഘനാഥൻ (60 വയസ്സ് ) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്.
അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും പ്രമുഖ നടനായ ബാലൻ കെ.നായരുടെ മകനുമാണ് മേഘനാഥൻ.
മലയാളത്തിലെ ഹിറ്റ് സിനിമകളിൽ പലതിലും വില്ലൻ വേഷങ്ങളിൽ എത്തിയാണ് താരം ശ്രദ്ധേയനായത്. ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് മേഘനാഥന്റെ ആദ്യത്തെ ചിത്രം.
സംസ്കാരം ഇന്ന് ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി എന്നിവരാണ്.