Jayasurya In Sri Mookambika Temple : അഭിനയത്തികവുകൊണ്ടും മികവാർന്ന വ്യക്തിത്വം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജയസൂര്യ. നടൻ, പിന്നണിഗായകൻ, ഡിസ്ട്രിബ്യൂട്ടർ, നിർമ്മാതാവ് തുടങ്ങി നിരവധി മേഖലകളിൽ താരം സജീവമാണ്. പ്രേക്ഷകരോട് എന്നും അടുത്ത് നിൽക്കാനാണ് താരത്തിന് താല്പര്യം. താര ജാഡകൾ ഒന്നുമില്ലാത്ത വ്യക്തി എന്നാണ് പൊതുവേ ജയസൂര്യയെ പറ്റി ആരാധകർ പറയാറുള്ളത്. നൂറിലധികം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു.
നാഷണൽ അവാർഡ് മുതൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം വിവാഹിതനാകുന്നത്. സരിതയാണ് ഭാര്യ. ഇവർക്ക് രണ്ടു മക്കളാണ്. 1999ൽ പത്രം എന്ന ചിത്രത്തിൽ ബാഗ്രൗണ്ട് ആക്ടർ ആയിട്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2002ലെ “ഊമപെണ്ണിന് ഉരിയാടാ പയ്യൻ” എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചു.
സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ഗുലുമാൽ, ചോക്ലേറ്റ്, ക്ലാസ്സ്‌മേറ്റ്സ്, കങ്കാരു, കോക്ടയിൽ, ജനപ്രിയൻ, ബ്യൂട്ടിഫുൾ, ഇയോബിന്റെ പുസ്തകം, ലുക്ക ചുപ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി, വെള്ളം എന്നീ ചിത്രങ്ങൾക്ക് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി വെള്ളം എന്ന ചിത്രത്തിലെ ജയസൂര്യയുടെ അഭിനയത്തെ എല്ലാവരും വളരെയധികം പ്രശംസിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ സജീവ സാന്നിധ്യമായി ജയസൂര്യ എത്താറുണ്ട്.
ഇപ്പോഴിതാ ജയസൂര്യയുടെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു അമ്മൂമ്മയുടെ കൈപിടിച്ച് അവരോടു വളരെ സ്നേഹത്തിൽ സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോയാണിത്. എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാൽ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും എന്ന് ആ സ്ത്രീ ജയസൂര്യയോട് പറയുന്നുണ്ട്. ഈ മറുപടിയിൽ നിന്നും മനസ്സിലാകുന്നത് ആ അമ്മയ്ക്ക് ജയസൂര്യയെ കാണണം എന്നുള്ളത് ഒരു ആഗ്രഹമായിരുന്നു എന്നും അത് സാക്ഷാത്കരിച്ചു എന്നുമാണ്. ആളുകളോട് വളരെ സ്നേഹത്തോടെ ചിരിച്ചു സംസാരിക്കുന്ന ജയസൂര്യയെ കാണുമ്പോൾ തന്നെ വളരെ പോസിറ്റീവ് എനർജിയാണ് കിട്ടാറുള്ളതെന്ന് ആരാധകർ പറയാറുണ്ട്.