എന്റെ പ്ലാൻ ഇന്ത്യൻ നായികക്ക് പിറന്നാൾ ആശംസകൾ; സകുടുംബം സരിതയുടെ പിറന്നാൾ ആഘോഷിച്ച് ജയസൂര്യ, താരപത്നിക്ക് ആശംസ പ്രവാഹവുമായി ആരാധകർ.!! | Actor Jayasurya Birthday Wish For Wife Saritha Jayasurya

എന്റെ പ്ലാൻ ഇന്ത്യൻ നായികക്ക് പിറന്നാൾ ആശംസകൾ; സകുടുംബം സരിതയുടെ പിറന്നാൾ ആഘോഷിച്ച് ജയസൂര്യ, താരപത്നിക്ക് ആശംസ പ്രവാഹവുമായി ആരാധകർ.!! | Actor Jayasurya Birthday Wish For Wife Saritha Jayasurya

Actor Jayasurya Birthday Wish For Wife Saritha Jayasurya : മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നായകൻ ജയസൂര്യയുടെ ഭാര്യയെ ആശംസിച്ചു കൊണ്ടുള്ള പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ.

2002ൽ റിലീസായ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായി മാറിയ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്. ജയസൂര്യ തന്റെ ഭാര്യയായ സരിത ജയസൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനും ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സരിത ജയസൂര്യയുടെ ഒന്നിൽ കൂടുതൽ സിംഗിൾ ഫോട്ടോയും അടിപൊളി ക്യാപ്ഷനും ആണ് പോസ്റ്റിന്റെ ആകർഷണം.

എന്റെ പ്ലാൻ ഇന്ത്യൻ ഹീറോയിൻ എന്നാണ് ഭാര്യയെ വിശേഷിപ്പിച്ചിട്ടുള്ളത്. നീയെന്നും ഭംഗിയാക്കിയിട്ടേയുള്ളൂ എന്നും ജയസൂര്യ അടിയിൽ കുറിക്കുന്നു. ജയസൂര്യ സരിത ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്, അദ്വൈതും വേദയും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഫേമസ് ആണ്. ജയസൂര്യയുടെ പോസ്റ്റിനു താഴെ മക്കളുടെ ആശംസകളും കാണാൻ കഴിയുന്നതാണ്. സാരിയും ചുരിദാറും ഒക്കെ അണിഞ്ഞ് പല ഒക്കേഷനുകളിൽനിന്നായി ആയി സരിത എടുത്ത ഫോട്ടോകളാണ് ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിനോടകം ലക്ഷങ്ങൾ ലൈക്കുകളും ഒരുപാട് പിറന്നാൾ ആശംസകളും പോസ്റ്റിനു കിട്ടി. താരപത്‌നിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് ഒരുപാട് സെലിബ്രിറ്റി കമന്റുകളും വരുന്നുണ്ട്. മാളവിക മേനോന്‍,വീണ നായര്‍ എന്നിങ്ങനെ നിരവധിപേരാണ് ആശംസകളുമായി പോസ്റ്റിനു താഴെ എത്തിയത്.

ജയസൂര്യ മാത്രമല്ല മക്കളും സ്നേഹം പൊതിഞ്ഞ പിറന്നാളാശംസകൾ മായി തങ്ങളുടെ ഇൻസ്റ്റഗ്രാമിലും മറ്റും അമ്മയ്ക്ക് ആശംസകൾ നേർന്നു കഴിഞ്ഞു. തങ്ങളുടെ ലൈഫിലെ സൂപ്പര്‍ വുമണ്‍ ആയ അമ്മയ്ക്ക് ആശംസ നേർന്നു കൊണ്ട് വേദ രംഗത്ത് എത്തി. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വേദയുടെ ആശംസ. ജയസൂര്യയുടെ ഭാര്യ എന്നതിനപ്പുറം ഒരു നല്ല ഓണ്‍ട്രപ്രൊണര്‍ കൂടെയാണ് സരിത. സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവൃത്തിയ്ക്കുന്ന സരിത, സരിത ജയസൂര്യ എന്ന ബ്രാന്റില്‍ ഒരു ബൊട്ടിക്കും നടത്തുന്നുണ്ട്. ജയസൂര്യയെ പോലെ തന്നെ ലൈം ലൈറ്റില്‍ സജീവമാണ് ഭാര്യ സരതിയും. കോസ്ട്യൂമ് ഡിസൈനറായി സിനിമാ രംഗത്തേക്ക് ഇറങ്ങിയ സരിത ഡിസൈന്‍ ചെയ്ത ഡ്രസ്സുകള്‍ എല്ലാം ഇടയ്ക്കിടെ ട്രെന്റിങ് ആകാറുണ്ട്. കുർത്തികൾ, സാരികൾ തുടങ്ങി പുതിയ ഫാഷൻ രംഗത്ത് വിസ്മയങ്ങൾ തീർക്കുകയാണ് സരിത. എറണാങ്കുളം പനമ്പള്ളി നഗറിൽ സരിതയ്ക്ക് സരിത ജയസൂര്യ സ്റ്റുഡിയോ എന്ന സ്ഥാപനവും ഉണ്ട്.

Actor Jayasurya Birthday Wish For Wife Saritha Jayasurya