Actor Dileep Visit Subbalakshmi : മലയാള സിനിമയുടെ മുത്തശ്ശി സുബ്ബ ലക്ഷ്മി കഴിഞ്ഞ ദിവസമാണ് സിനിമാലോകത്തോടും ലോകത്തോടും വിട പറഞ്ഞത്. വ്യാഴാഴ്ച വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു സുബ്ബലക്ഷ്മിയുടെ വിയോഗം സംഭവിച്ചത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സുബ്ബലക്ഷ്മിക്ക് സിനിമയിലേക്കുള്ള
വാതിലുകൾ തുറന്നത് വാർദ്ധക്യത്തിലാണ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു 1951 മുതൽ ദൂരദർശനിൽ താരം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നർത്തകി, സംഗീതജ്ഞ, ഡബ്ബിങ് ആർട്ടിസ്റ്റ്, അഭിനയത്രി എന്നീ നിലകളിലൊക്കെ തിളങ്ങിയ സുബ്ബലക്ഷ്മിയുടെ വിയോഗം അറിഞ്ഞ് എത്തിയ
ദിലീപിൻറെ വീഡിയോയാണ് ഇപ്പോൾ സുബ്ബലക്ഷ്മിയുടെ മകൾ താരാ കല്യാൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരേയൊരു ദിലീപ് എന്ന അടിക്കുറിപ്പോടെയാണ് സുബലക്ഷ്മിയെ ആശുപത്രി കിടക്കയിൽ കാണാൻ എത്തിയ ദിലീപിന്റെ ചിത്രം താരാകല്യാൺ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ രൂപേണയുള്ള പോസ്റ്റിൽ ആശുപത്രിയിൽ സുബ്ബ ലക്ഷ്മിക്കും താരാ കല്യാണിനും ഒപ്പം ഇരിക്കുന്ന
ദിലീപിനെയും സുബ്ബലക്ഷ്മിയുടെ കൈകൾ തലോടുന്ന താരത്തെയും കാണാം. പിന്നീട് താരാ കല്യാണിനെയും സഹോദരനെയും കാണാൻ അവർക്ക് അരികിലേക്ക് എത്തിയ ദിലീപിൻറെ സാമീപ്യവും വീഡിയോ താരാ കല്യാൺ ഉൾപ്പെടുത്തിയിരിക്കുന്നു പാണ്ടിപ്പട, കല്യാണരാമൻ എന്നീ ചിത്രങ്ങളിലാണ് ദിലീപും സുബ്ബലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ചത്. ഇതിൽ കല്യാണരാമൻ എന്ന ചിത്രത്തിലെ സുബ്ബലക്ഷ്മിയുടെ കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ വലിയ ഒരു ഹിറ്റാണ് സമ്മാനിച്ചത്. സഹപ്രവർത്തകരോട് ദിലീപ് കാണിക്കുന്ന അനുകമ്പയും സ്നേഹവും വാനോളം പുകഴ്ത്തിയുള്ള കമന്റുകളും താരാകല്യാൺ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രായം അധികമായിട്ടും മകൾക്കോ മകനോ ഒപ്പം നിൽക്കാതെ ഒറ്റയ്ക്ക് ആയിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്.അമ്മയ്ക്ക് അതാണ് ഇഷ്ടമെന്ന് മുമ്പ് താരാ കല്യാൺ പറഞ്ഞിട്ടുണ്ട്.